Flash News

മണ്ടേലയുടെ കൊച്ചുമകന്‍ ബലാത്സംഗ കേസില്‍ അറസ്‌റ്റില്‍

August 22, 2015 , ഷാഹിദ് വൈപ്പി

mandelaകേപ്‌ടൗണ്‍: നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ ബലാത്സംഗ കേസില്‍ അറസ്‌റ്റിലായി. ജോഹ്‌നാസ്‌ബര്‍ഗില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ബുസോ മണ്ടേല (24) അറസ്‌റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച അറസ്‌റ്റിലായ ബുസോ പൊലീസ് കസ്‌റ്റഡിയിലാണ്.

ജോഹ്നാസ്ബര്‍ഗിലെ ഒരു ബാറിലെ ടോയിലെറ്റില്‍ വെച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബുസോ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ബുസോയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

അതേസമയം, മണ്ടേലയുടെ ഭാര്യ വിന്നി മണ്ടേല കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിവരികയാണ്. പെണ്‍കുട്ടിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top