Flash News

ബ്രോങ്ക്‌സ്‌ സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോനാ കണ്‍വന്‍ഷന്‍ ഓഗസ്റ്റ്‌ 26,27,28,29, 30 തീയതികളില്‍

August 22, 2015 , ജോയിച്ചന്‍ പുതുക്കുളം

image (1)

ന്യൂയോര്‍ക്ക്‌: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും ആത്മാഭിഷേകവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ 2015 ഓഗസ്റ്റ്‌ 26,27,28,29,30 (ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സമീപ പ്രദേശത്തുള്ള അഞ്ച്‌ ഇടവകകള്‍ ഒരുമിച്ചുകൂടി കുടുംബവര്‍ഷത്തോടനുബന്ധിച്ച്‌ ബ്രോങ്ക്‌സ്‌ സീറോ മലബാര്‍ പള്ളിയില്‍ വച്ച്‌ കുടുംബ നവീകരണ ഫൊറോനാ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു.

അഞ്ച്‌ ദിവസത്തെ ധ്യാന ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ ധ്യാനശുശ്രൂഷകളിലൂടെയും ആത്മീയ ശുശ്രൂഷകളിലൂടെയും ഈ കാലഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട അത്ഭുതകരമായ അഭിഷേകത്താല്‍ നിറയപ്പെട്ട മരിയന്‍ ടിവിയുടെ സ്‌പിരിച്വല്‍ ഡയറക്‌ടറായ റവ.ഫാ ഷാജി തുമ്പേചിറയില്‍, ഈ കാലഘട്ടത്തിന്റെ അഭിഷേകമായി മാറിയ ലോകപ്രശസ്‌ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ്‌ കരിമാത്തറ, ദൈവം വരദാനങ്ങളാല്‍ ഏറെ അനുഗ്രഹിച്ച മരിയന്‍ ടിവിയുടെ ചെയര്‍മാന്‍ ബ്രദര്‍ പി.ഡി ഡൊമിനിക്‌, ആത്മീയ ഗാനരംഗത്ത്‌ ഏറെ അറിയപ്പെടുന്ന അഭിഷേകത്താല്‍ നിറയപ്പെട്ട ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ (ഗാനശുശ്രൂഷ) എന്നിവരാണ്‌ കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ നയിക്കുന്നത്‌.

ഓഗസ്റ്റ്‌ 26ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 10 മണി വരേയും, 27ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 10 മണി വരേയും, 28ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 10 മണി വരേയും, 29ന്‌ ശനിയാഴ്‌ച രാവിലെ 9 മണി മുതല്‍ വൈകിട്ട്‌ 6 മണി വരേയും, 30ന്‌ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരേയുമാണ്‌ ധ്യാനസമയം. രജിസ്‌ട്രേഷന്‍ ഫീസ്‌ ഇല്ലാതെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ അഞ്ചുദിവസത്തെ കുടുംബ നവീകരണ കണ്‍വന്‍ഷനില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ സഭാഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ജോസ്‌ കണ്ടത്തിക്കുടി (വികാരി, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ കാത്തലിക്‌ ചര്‍ച്ച്‌ ഫോണ്‍: 201 681 6021), ഫാ. റോയിസണ്‍ മേനോലിക്കല്‍ (അസിസ്റ്റന്റ്‌ വികാരി, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഫൊറോനാ കാത്തലിക്‌ ചര്‍ച്ച്‌ 917 345 2610), ഫാ. ലിഗോറി ജോണ്‍സണ്‍ (വികാരി, സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ ലോംഗ്‌ഐലന്റ്‌ 281 935 7275), ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ (വികാരി, സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌ റോക്ക്‌ലാന്റ്‌ 845 490 9307), ഫാ. ജേക്കബ്‌ ക്രിസ്റ്റി പറമ്പുകാട്ട്‌ (വികാരി, സെന്റ്‌ ജോര്‍ജ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌, പാറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി 281 904 6622), ഫാ. ഏബ്രഹാം വെട്ടിയോലില്‍ (വികാരി, ബ്ലെഡ്‌സ്‌ കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക്‌ മിഷന്‍ സ്റ്റാറ്റന്‍ഐലന്റ്‌ 347 601 0024), സണ്ണി കൊല്ലറയ്‌ക്കല്‍ (914 426 2119), ആന്റണി കൈതാരത്ത്‌ (914 426 6234), ജോര്‍ജ്‌ പട്ടേരില്‍ (914 320 5859), ജോണ്‍ തുണ്ടത്തില്‍ (646 287 7454), ഷോളി കുമ്പിളുവേലി (914 330 6340), ബിനു വാതപ്പള്ളില്‍ (914 815 3489), ജോനിനി മാളിയേക്കല്‍ (914 806 3734), സി.എം. തോമസ്‌ (914 953 5291), പള്ളായി വര്‍ഗീസ്‌ (914 400 6971). www.mariantvworld.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top