Flash News

ഒമ്പതു വയസ്സുകാരനെ കൊന്നത് പ്രകൃതിവിരുദ്ധ പീഡനത്തിനിടെ

August 24, 2015 , സ്വന്തം ലേഖകന്‍

deadതിരുവനന്തപുരം: ഒമ്പതു വയസ്സുകാരനെ ചതുപ്പില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ 17കാരനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം മുല്ലൂര്‍ മുള്ളുവിള വീട്ടില്‍ ജിത്തുവിനെയാണ് ഞായറാഴ്ച വൈകീട്ട് വലിയവീട് കുളത്തിന് സമീപത്തെ ചതുപ്പ് പ്രദേശത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. പ്രകൃതിവിരുദ്ധ പീഡനശ്രമം തടഞ്ഞതിനാണ് പ്രതി ബാലനെ കൊലപ്പെടുത്തിയത്. ചതുപ്പില്‍ മുഖം ചവിട്ടിത്താഴ്ത്തിയതിനെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മരണകാരണം.

മീന്‍ പിടിക്കാനെന്ന പേരിലാണ് ബാലനെ ഇവിടേക്ക് പ്രതി കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിനുള്ള ശ്രമം തടഞ്ഞ ബാലന്‍െറ മുഖത്ത് കുപ്പി കൊണ്ടടിച്ചു ചവിട്ടി വീഴ്ത്തി ചതുപ്പില്‍ താഴ്ത്തുകയായിരുന്നു. ഇരുവരും ഇവിടെയിരിക്കുന്നതു കണ്ട നാട്ടുകാരില്‍നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് 17കാരനെ പിടികൂടി ചോദ്യം ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top