ഗള്‍ഫില്‍ നിന്ന് മടങ്ങിയ നഴ്സുമാര്‍ക്ക് പ്രത്യേക പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി

ummanകൊച്ചി: അഭ്യന്തരയുദ്ധവും മറ്റും മൂലം ഗള്‍ഫ് മേഖലയില്‍ നിന്ന് മടങ്ങേണ്ടിവന്ന നഴ്സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരായി റിക്രൂട്ട് ചെയ്യപ്പെട്ട 38 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കി യാത്രയക്കുന്ന ചടങ്ങ് ആലുവ പാലസില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മടങ്ങേണ്ടി വരുന്ന നഴ്സുമാര്‍ക്ക് പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഗള്‍ഫിലെ പല ആശുപത്രികളും മടികാട്ടുകയാണ്. ഈ സാഹചര്യത്തിലാണ് നഴ്സുമാരുടെ പാസ്പോര്‍ട്ട് പരിശോധിച്ച് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇത് അംഗീകരിക്കാമെന്ന് പല രാജ്യങ്ങളിലെയും റിക്രൂട്ടിങ് ഏജന്‍സികള്‍ സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.എ.ഇ മന്ത്രാലയത്തിന് വേണ്ടി അല്‍ സഹറ എന്ന അബൂദബിയിലെ ഏജന്‍സിയാണ് ഗള്‍ഫില്‍ നിന്ന് മടങ്ങിയവരുള്‍പ്പെടെ ആയിരത്തോളം നഴ്സുമാര്‍ക്കായി പ്രത്യേക പരീക്ഷ നടത്തിയത്. ഇതില്‍ വിജയിച്ച 220 പേരെയാണ് സൗജന്യമായി യു.എ.ഇയിലേക്ക് നോര്‍ക്ക വഴി കൊണ്ടുപോകുക. 38 പേരെയാണ് ആദ്യഘട്ടത്തില്‍ കൊണ്ടുപോകുന്നത്. രണ്ടാംഘട്ടമായി 82 പേരെ താമസിയാതെ കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ് നഴ്സുമാര്‍ക്കു വേണ്ടി സംസ്ഥാനത്തെ വിവിധ ആശുപത്രി മാനേജ്മെന്‍റുകളുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment