Flash News

തസ്നിയുടെ കുടുംബത്തിന് 10 ലക്ഷം നല്‍കും

August 25, 2015 , സ്വന്തം ലേഖകന്‍

TASNI_0തിരുവനന്തപുരം: കാമ്പസുകളില്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം ഗവ. കോളജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് മരിച്ച മലപ്പുറം വഴിക്കടവ് സ്വദേശിനി തസ്നി ബഷീറിന്‍െറ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. കോഴിക്കോട് വെസ്റ്റ്ഹില്‍ എന്‍.സി.സി ക്യാമ്പിലെ ഫയറിങ് ഗ്രൗണ്ടില്‍ വെടിയേറ്റുമരിച്ച ധനുഷ് കൃഷ്ണയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ധനുഷിന്‍െറ സഹോദരി അപര്‍ണക്ക് ജോലി നല്‍കും.

സി.ഇ.ടിയിലെ വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇത് മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്തു. ആഘോഷങ്ങളാകാം, അത് സംസ്കാരത്തിനും പാരമ്പര്യത്തിനും വിദ്യാര്‍ഥികളുടെ അച്ചടക്കത്തിനും വിധേയമായി മാത്രമാകണം. ഈ വിഷയം ആഭ്യന്തരമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പൊലീസിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥരെ വിളിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്. യോഗത്തിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി കൈക്കൊള്ളും. അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജില്‍ ഓണാഘോഷത്തിന് ഫയര്‍ എന്‍ജിന്‍ ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top