Flash News

നവ ചൈതന്യ ലഹരിവിമോചന പരിശീലനകേന്ദ്രം ഡയറക്‌ടര്‍ റവ. ഫാ. ജയ്‌സണ്‍ കുടിയിരിക്കല്‍ ഷിക്കാഗോയില്‍

August 27, 2015 , ജോയിച്ചന്‍ പുതുക്കുളം

imageഷിക്കാഗോ: ഇരിഞ്ഞാലക്കുട രൂപതാ വൈദീകനും, ആളൂര്‍ നവചൈതന്യലഹരി വിമോചന പരിശീലന കേന്ദ്രം ഡയറക്‌ടറുമായ റവ.ഫാ. ജെയ്‌സണ്‍ കുടിയിരിക്കല്‍, ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ഷിക്കാഗോയിലെത്തി.

എറണാകുളം, പുത്തന്‍വേലിക്കര, കുടിയിരിക്കല്‍ പരേതരായ ചെറിയാന്‍- മേരി ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂന്നാമനായി ജനിച്ച ജെയ്‌സണ്‍ 1987-ല്‍ വൈദീകപഠനത്തിനായി ഇരിഞ്ഞാലക്കുട മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പതിനൊന്നുവര്‍ഷത്തെ സെമിനാരി പഠത്തിനുശേഷം 1998 ഡിസംബര്‍ 28-ന്‌ ഇരിഞ്ഞാലക്കുട രൂപത പ്രഥമ മെത്രനായ മാര്‍ ജയിംസ്‌ പഴയാറ്റില്‍ പിതാവില്‍ നിന്നും വൈദീകപട്ടം സ്വീകരിച്ചു. ഒന്നര വര്‍ഷം കത്തീഡ്രല്‍ പള്ളിയില്‍ കൊച്ചച്ചനായി സേവനം അനുഷ്‌ഠിച്ചു. പിന്നീട്‌ ആറുമാസം ആളൂര്‍ പള്ളിയില്‍ കൊച്ചച്ചനായും, തുടര്‍ന്ന്‌ രണ്ടര വര്‍ഷം ചാലക്കുടി തച്ചുടപറമ്പ്‌ പള്ളി വികാരിയായും, ഇരിഞ്ഞാലക്കുട അരമന വിവാഹക്കോടതിയില്‍ നോട്ടറിയായും സേവനം അനുഷ്‌ഠിച്ചു. തുടര്‍ന്ന്‌ ഉപരിപഠനത്തിനായി റോമിലേക്കു പോയി ഡോഗ്‌മാറ്റിക്‌ തിയോളജിയില്‍ (Dogmatic Theology) ലൈസന്‍ഷ്യേറ്റ്‌ നേടി. പിന്നീട്‌ മദ്രാസ്‌ മിഷനില്‍ മൂന്നുവര്‍ഷക്കാലം സേവനം അനുഷ്‌ഠിച്ചു. തുടര്‍ന്ന്‌ നാലുവര്‍ഷം ആനന്ദപുരം പള്ളി വികാരിയായി ശുശ്രൂഷ ചെയ്‌തു. ഇപ്പോള്‍ രണ്ടര വര്‍ഷമായി നവചൈതന്യ ഡയറക്‌ടറായും, ആളൂര്‍ കാല്‍വരിക്കുന്ന്‌ പള്ളി വികാരിയുമായി സേവനം ചെയ്‌തുവരുന്നു.

1991 മാര്‍ച്ച്‌ 19-ന്‌ ഇരിഞ്ഞാലക്കുട രൂപതയുടെ കീഴില്‍ ആരംഭിച്ച ലഹരി വിമോചന പരിശീലന കേന്ദ്രമാണ്‌ നവചൈതന്യ. ലഹരിക്ക്‌ അടിമപ്പെട്ടുപോയ അനേകായിരങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു അത്താണിയാണ്‌ നവചൈതന്യ. ഒരു വ്യക്തി രക്ഷപെട്ടാല്‍ ഒരു കുടുംബം രക്ഷപെടും. ഒരു കുടുംബം രക്ഷപെട്ടാല്‍ ഒരു സമൂഹം രക്ഷപെടുമെന്ന്‌ നവചൈതന്യ വിശ്വസിക്കുന്നു.

എല്ലാമാസവും രണ്ടാം ശനിയാഴ്‌ച ആരംഭിച്ച്‌ മൂന്നാം ശനിയാഴ്‌ച സമാപിക്കുന്ന ലഹരി വിമോചന പരിശീലന ക്യാമ്പില്‍, കേരളത്തിന്റെ ഇങ്ങേയറ്റം മുതല്‍ അങ്ങേയറ്റംവരെയുള്ള സ്ഥലങ്ങളില്‍ നിന്നും ജാതിമത വ്യത്യാസമില്ലാതെ മദ്യപാനത്തിനും ലഹരികള്‍ക്കും അടിമകളായിട്ടുള്ള വ്യക്തികള്‍ പങ്കെടുക്കുന്നു. ഇതേവരെ നടത്തപ്പെട്ട 298 ക്യാമ്പുകളിലൂടെ 17,000-ത്തിലധികം ആളുകള്‍ പങ്കെടുത്തിട്ടുണ്ട്‌. ഇതില്‍ 8,000-ലധികം വ്യക്തികള്‍ ലഹരി വിമുക്തരായി സമൂഹത്തിന്‌ മാതൃകയായും, പ്രചോദനമായും ജീവിക്കുന്നു.

മരുന്നുകളില്ലാതെ, ബോധവത്‌കരണം നല്‍കുന്ന ഇത്തരം ക്യാമ്പുകളുടെ റിസള്‍ട്ട്‌ 15 ശതമാനം മാത്രമാണെന്ന്‌ ഡബ്ല്യു.എച്ച്‌.ഒ പറയുമ്പോള്‍ തങ്ങളുടേത്‌ 45 ശതമാനത്തിലധികമാണെന്ന്‌ ജെയിസണ്‍ അച്ചന്‍ പറയുന്നു. യോഗയിലൂടെയും പ്രാര്‍ത്ഥനാ തെറാപ്പിയിലൂടെയും, കൗണ്‍സിലിംഗിലൂടെയും, ക്ലാസുകളിലൂടെയും മറ്റുമാണ്‌ നവ ചൈതന്യ ഈ ബോധവത്‌കരണം നല്‍കുന്നത്‌. തുടര്‍ കൗണ്‍സിലിംഗിലൂടെയും ഭവന സന്ദര്‍ശനത്തിലൂടെയും, ഫോളോഅപ്പുകളിലൂടെയും AA ഗ്രൂപ്പ്‌ മീറ്റിംഗുകളിലൂടെയും ഈ വ്യക്തികളുടെ നിലനില്‍പ്‌ നവചൈതന്യ പ്രോത്സാഹിപ്പിക്കുന്നു. ഇത്‌ നവചൈതന്യയുടെ സില്‍വര്‍ജൂബിലി വര്‍ഷമാണ്‌. 2015 മാര്‍ച്ച്‌ 19-ന്‌ ആരംഭിച്ച ജൂബിലി വര്‍ഷം 2016 മാര്‍ച്ച്‌ 19-ന്‌ സമാപിക്കും.

ആന്‍സി പോള്‍ കാച്ചപ്പള്ളി (ഷിക്കാഗോ), ആന്റണി കുടിയിരിക്കല്‍ (മസ്‌കറ്റ്‌), സോജന്‍ കുടിയിരിക്കല്‍ (ഈസ്റ്റേണ്‍ ട്രെഡേഴ്‌സ്‌ ഇടപ്പള്ളി), ബെറ്റ്‌സി ടോണി നംബാട്‌ (പുത്തന്‍ചിറ) എന്നിവര്‍ സഹോദരങ്ങളാണ്‌.

അച്ചന്‍ സെപ്‌റ്റംബര്‍ 10-ന്‌ തിരിച്ചുപോകും.

വിലാസം: ഫാ. ജെയിസണ്‍ കുടിയിരിക്കല്‍, നവചൈതന്യ, ആളൂര്‍, കല്ലേറ്റുംകര (വഴി), തൃശൂര്‍ (ഡിസ്‌ട്രിക്‌ട്‌) 680683, ഫോണ്‍: 944777 4247. ഇമെയില്‍: jaisonkudiyirickal@hotmail.com

അമേരിക്കയിലെ ഇപ്പോഴത്തെ ഫോണ്‍ നമ്പര്‍: 630 857 8657.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top