Flash News

തിരുവോണ ആശംസയുമായി സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്‍

August 29, 2015 , ബിജു ചെറിയാന്‍

Untitledന്യൂയോര്‍ക്ക്: ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മലയാള നാടിന്റെ ഐശ്വര്യസമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തെ വരവേല്‍ക്കുവാന്‍ ലോകമെമ്പാടുമുള്ള മലയാളിമക്കള്‍ ഒരുങ്ങിക്കഴിഞ്ഞു.
ഉത്രാട-തിരുവോണ ദിനങ്ങളില്‍ മാത്രം ഒതുങ്ങാതെ സെപ്തംബര്‍ പകുതിവരെ ആഘോഷങ്ങള്‍ ഉണ്ടാകും. വിവിധ രാജ്യങ്ങളില്‍ അധിവസിക്കുന്ന മലയാളിമക്കള്‍ക്ക് മന്നീലും മനസ്സിലും പ്രതീക്ഷയുടെ പൂക്കളമൊരുക്കി എത്തുന്ന തിരുവോണനാളുകള്‍ നാടിന്റെ നന്മ നിറഞ്ഞ ഗതകാലസ്‌മരണകളിലേക്കുള്ള തീര്‍ത്ഥയാത്ര കൂടിയാണ്. പ്രവാസിമലയാളി ലോകത്ത് ഓണം എന്നും ഒത്തൊരുമയുടേയും തനി നാടന്‍ സദ്യയുടേയും തനതു കലാരൂപങ്ങളുടെ പുനരാവിഷ്ക്കരണവും, കേരളീയ വസ്‌ത്രങ്ങളില്‍ ഉടുത്തൊരുങ്ങലും ഒക്കെ നിറഞ്ഞ ഉത്സവാഘോഷമാണ്. സാമൂഹ്യ-സാംസ്ക്കാരിക സംഘടനകളും ദേവാലയങ്ങളും വരെ വമ്പിച്ച ഓണ പരിപാടികളാണ് ഒരുക്കുന്നത്.

ONAM IMAGES-1ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റിലുള്ള മലയാളികള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും ഉജ്ജ്വലമായ ഓണാഘോഷം ഒരുക്കി കാത്തിരിക്കുകയാണ് മൂന്നര പതിറ്റാണ്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്‍. സെപ്തംബര്‍ 6-ാം തിയ്യതി ന്യൂഡോര്‍പ്പ് ഹൈസ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്ന വര്‍ണ്ണവൈവിധ്യമാര്‍ന്ന തിരുവോണാഘോഷത്തിലേക്ക് ഏവരേയും ഹൃദയംഗമമായി സ്വാഗതം ചെയ്തുകൊണ്ട് ഐശ്വര്യ സമ്പല്‍‌സമൃദ്ധിയുടേയും ഒത്തൊരുമയുടേയും ഓണാശംസകള്‍ നേരുന്നതായി ‘പൊന്നോണം 2015’ കോ-ഓര്‍ഡിനേറ്റര്‍ ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, അസ്സോസിയേഷന്‍ പ്രസിഡന്റ് സാമുവേല്‍ കോശി കോടിയാട്ട്, സെക്രട്ടറി റോഷന്‍ മാമ്മന്‍, ട്രഷറര്‍ ബാബു മൈലപ്ര, വൈസ് പ്രസിഡന്റ് ആന്റോ ജോസഫ് എന്നിവര്‍ അറിയിച്ചു.

തിരുവോണ സദ്യ, തിരുവാതിര, ചെണ്ടമേളം, താലപ്പൊലി, മാവേലി വരവേല്പ്, വള്ളം കളി, തുടങ്ങിയ പരിപാടികള്‍ക്കൊപ്പം അസ്സോസിയേഷന്റെ അഭിമാനമായ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അണിയിച്ചൊരുക്കുന്ന വിവിധയിനം നൃത്തങ്ങള്‍, ന്യൂജെഴ്‌സിയിലെ മിത്രാസ് ഒരുക്കുന്ന നാടകം എന്നിവ ഈ വര്‍ഷത്തെ പ്രത്യേകതകളാണെന്ന് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് പറഞ്ഞു.

ONAM IMAGES-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top