സാനിയ മിര്‍സയ്ക്ക് ഖേല്‍രത്ന പുരസ്ക്കാരം സമ്മാനിച്ചു

sania-mirza-awardന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം ടെന്നിസ് താരം സാനിയ മിര്‍സയ്ക്ക് സമ്മാനിച്ചു. ദേശീയ കായികദിനമായ ശനിയാഴ്ച രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സാനിയയ്ക്ക് പുരസ്കാരം സമ്മാനിച്ചത്.

സാനിയക്കു ഖേല്‍രത്ന പുരസ്കാരം നല്‍കുന്നത് കര്‍ണാടക ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. പാരാലിംപിക് താരമായ എച്ച്.എന്‍ ഗിരിഷയുടെ ഹര്‍ജിയിലായിരുന്നു ഹൈകോടതി ഉത്തരവ്. തുടര്‍ന്ന് സാനിയയ്ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

ലിയാണ്ടര്‍ പേസിനു ശേഷം ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ ടെന്നീസ് താരമാണ് സാനിയ. ഖേല്‍രത്ന പുരസ്കാരം ലഭിക്കുന്ന ആദ്യ വനിത ടെന്നിസ് താരവും സാനിയയാണ്.
അര്‍ജുന അവാര്‍ഡ് ജേതാവ് മലയാളികളായ പി.ആര്‍. ശ്രീജേഷും വോളിബോള്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ധ്യാന്‍ചന്ദ് പുരസ്കാരം നേടിയ ടി.പി.പി നായരും ചടങ്ങില്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. ശ്രീജേഷ് അടക്കം ഇത്തവണ പതിനേഴ് പേറ്ക്കാണ് അറ്ജുന പുരസ്കാരം സമ്മാനിച്ചത്.

Print Friendly, PDF & Email

Leave a Comment