Flash News

കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ സ്വാഗതംചെയ്ത് ബജ്റംഗ്ദള്‍ നേതാവിന്‍െറ ട്വീറ്റ്

August 30, 2015 , സ്വന്തം ലേഖകന്‍

kalburgiബംഗളൂരു: പ്രമുഖ കന്നട സാഹിത്യകാരന്‍ ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ സ്വാഗതംചെയ്ത് ബജ്റംഗ്ദള്‍ നേതാവിന്‍െറ ട്വീറ്റ് വിവാദമായി. ബജ്റംഗ്ദളിന്‍െറ ബണ്ട്വാള്‍ സെല്‍ കോ കണ്‍വീനര്‍ ഭുവിത് ഷെട്ടിയാണ് ട്വിറ്ററിലൂടെ കൊലപാതകത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നത്.

‘അന്ന് യു.ആര്‍. അനന്തമൂര്‍ത്തി, ഇപ്പോള്‍ എം.എം. കല്‍ബുര്‍ഗി. ഹിന്ദുത്വത്തെ കളിയാക്കുന്നവര്‍ പട്ടികളെപ്പോലെ കൊല്ലപ്പെടും. പ്രിയപ്പെട്ട കെ.എസ്. ഭഗവാന്‍, താങ്കളാണ് അടുത്തത്’ -ഷെട്ടിയുടെ ട്വീറ്റ് പറയുന്നു. ട്വീറ്റിനു പിന്നാലെ ഭഗവാന്റെ മൈസൂരു കുവെംപുനഗറിലെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

ഫെബ്രുവരിയില്‍ മൈസൂരുവിലെ പൊതുപരിപാടിക്കിടെ ഭഗവദ്ഗീതയെ നിന്ദിച്ച് സംസാരിച്ചെന്ന ആരോപണവുമായി തീവ്രഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരുന്നു. പ്രഫ. ഭഗവാനും മറ്റു മൂന്നുപേര്‍ക്കുമെതിരെ ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. എന്നാല്‍, ഭഗവാന്‍െറ വീടിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്താനുള്ള ഹൈന്ദവ സംഘടനകളുടെ ആവശ്യത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top