സി.പി.എം അക്രമം അഴിച്ചുവിടുന്നുവെന്ന് പി.കെ. കൃഷ്ണദാസ്

PK-KRISHNADASകണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ഇതിന്‍െറ ഭാഗമായാണ് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രഞ്ജിത്തിന്‍െറ വീടിനു നേരെ ബോംബേറുണ്ടായതെന്നും ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്.

അഴീക്കോട് നടന്ന അക്രമങ്ങള്‍ക്ക് തുടക്കമിട്ടത് ബി.ജെ.പിയാണെന്നാണ് പറയുന്നത്. എന്നാല്‍, അത് സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ്. മീന്‍കുന്നിലെ പാര്‍ട്ടി ഓഫിസ് തകര്‍ത്തത് സി.പി.എം പ്രവര്‍ത്തകര്‍ തന്നെയാണ്. ഇതു സംബന്ധിച്ച വീഡിയോ എല്ലാം വ്യക്തമാക്കുന്നുണ്ട്. ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍െറ വീടിനു നേരെയുണ്ടായ അക്രമം സി.പി.എം സംസ്ഥാന, ജില്ലാ നേതൃത്വത്തിന്‍െറ അറിവോടെയാണ്. നിരവധി സി.പി.എം പ്രവര്‍ത്തകരാണ് ബി.ജെ.പിയില്‍ ചേരുന്നത്. ഇത് ഇല്ലാതാക്കാനായി ബി.ജെ.പി പ്രസിഡന്‍റിനു പോലും ഇവിടെ രക്ഷയില്ലന്ന് വരുത്തിത്തീര്‍ക്കുന്നതിന്‍െറ ഭാഗമായാണ് ഈ അക്രമങ്ങള്‍. സി.പി.എം-കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് കേരളത്തിലുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment