Flash News

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ മരണം: എസ്.ഐക്ക് സ്ഥലം മാറ്റം

August 31, 2015 , സ്വന്തം ലേഖകന്‍

1440876695_1440876695_300815pkdgaകുന്നംകുളം: പൊലീസ് ലാത്തിവീശിയതിനെ തുടര്‍ന്ന് അക്കിക്കാവ് റോയല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ചാലിശേരി പെരമണ്ണൂര്‍ കരിമ്പ തടത്തിപറമ്പില്‍ ഹംസയുടെ മകന്‍ ഷെഹിന്‍ കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ കുന്നംകുളം എസ്.ഐയെ സ്ഥലംമാറ്റി പ്രശ്നം ഒതുക്കി. എസ്.ഐ എ. നൗഷാദിനെ ചാലക്കുടിയിലേക്കാണ് മാറ്റിയത്. ഷെഹിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിതാവ് ഹംസ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു.

ഷെഹിന്റെ വീട് സന്ദര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധത്തിനിടെ കുന്നംകുളം സ്റ്റേഷനില്‍ തുടരാന്‍ താല്‍പര്യമില്ലന്ന് എസ്.ഐ നൗഷാദ് മേലുദ്യോഗസ്ഥനെ രേഖാമൂലം അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച അവധിക്ക് പോയ നൗഷാദ് ഞായറാഴ്ച രാവിലെ സ്റ്റേഷനിലത്തെി രണ്ട് മണിക്കൂറിന് ശേഷമാണ് എസ്.പി സ്ഥലംമാറ്റ ഉത്തരവിട്ടത്.

നൗഷാദിനെ ജില്ലയില്‍ നിന്ന് മാറ്റണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും എല്‍.ഡി.എഫും മുസ്ലിം ലീഗും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച ഷെഹിന്‍െറ വീട് സന്ദര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബും എസ്.ഐക്കെതിരെ നടപടി ഉറപ്പ് നല്‍കിയിരുന്നു. ഈ മാസം 21ന് രാത്രി ഏഴോടെയാണ് ഷെഹിന്‍ കിണറ്റില്‍ വീണ് മരിച്ചത്. കോളജിലെ വടംവലി മത്സരത്തെ ചൊല്ലിയുള്ള സംഘട്ടനത്തിന് പിന്നാലെ വിദ്യാര്‍ഥികളെ പൊലീസ് വിരട്ടിയോടിച്ചതാണ് അപകട കാരണം.

ഷെഹിന്‍ കിണറ്റില്‍ വീണതായി ലാത്തിവീശിയ എസ്.ഐ നൗഷാദിനോട് മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞെങ്കിലും അക്കാര്യം നാളെ നോക്കാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. ചാലക്കുടി എസ്.ഐ ടി.പി. ഹര്‍ഷാദിനെയാണ് കുന്നംകുളത്ത് പുതുതായി നിയമിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top