ബിഷപ്പ്‌ ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തനു ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി സെപ്‌റ്റംബര്‍ 12-ന്‌ സ്വീകരണം നല്‍കുന്നു

imageഷിക്കാഗോ: പുനലൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ്‌ ഡോ. സില്‍വെസ്റ്റര്‍ പൊന്നുമുത്തന്‍ സെപ്‌റ്റംബര്‍ 11-ന്‌ ഷിക്കാഗോയില്‍ എത്തും. ബിഷപ്പ്‌ ആദ്യമായിട്ടാണ്‌ അമേരിക്കയില്‍ വളരെ ആകാംക്ഷയോടും സന്തോഷത്തോടുംകൂടി വരുന്നത്‌.

സെപ്‌റ്റംബര്‍ 17-ന്‌ ഷിക്കാഗോയില്‍ നിന്നും ഹൂസ്റ്റണ്‍, ന്യൂയോര്‍ക്ക്‌, ബോസ്റ്റണ്‍, ഫിലാഡല്‍ഫിയ എന്നിവടങ്ങളിലെ സന്ദര്‍ശനവും, ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ സ്വീകരണത്തിനുംശേഷം സെപ്‌റ്റംബര്‍ 28-നു നാട്ടിലേക്ക്‌ മടങ്ങും.

സെപ്‌റ്റംബര്‍ 12-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6.30-നു മേരി ക്യൂന്‍ ഓഫ്‌ ഹെവന്‍ കാത്തലിക്‌ ചര്‍ച്ച്‌, എല്‍മസ്റ്റ്‌, ഇല്ലിനോയിസില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി, തുടര്‍ന്ന്‌ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തിനും ഡിന്നറിനും പിതാവിന്റെ വിശുദ്ധ കുര്‍ബാനയിലും സ്വീകരണ സമ്മേളനത്തിലേക്കും എല്ലാ മലയാളി വിശ്വാസികളേയും ഷിക്കാഗോ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി പ്രസിഡന്റ്‌ ഹെറാള്‍ഡ്‌ ഫിഗുരേദോയും മറ്റ്‌ ഭാരവാഹികളും എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. പിതാവും എല്ലാവരേയും കാണുവാനുള്ള ആഗ്രഹം പ്രത്യേകം അറിയിച്ചിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗുരേദോ (ചിക്കാഗോ) 630 963 7795, ഷീബാ ആര്‍ണോള്‍ഡ്‌ (ന്യൂയോര്‍ക്ക്‌) 914 484 4429, ബോസ്‌കോ ഫെര്‍ണാണ്ടസ്‌ (ഹൂസ്റ്റണ്‍) 713 478 3416.

Print Friendly, PDF & Email

Leave a Comment