തിരുവനന്തപുരം: കേരളത്തിന്‍െറ റോഡ് വികസനത്തിന് 34,000 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായി കേന്ദ്ര ഉപരിതല ഗതാഗത-ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്‍െറ ഭാഗമായുള്ള റോഡ് വികസനത്തിന് പണം പ്രശ്നമല്ല. കഴക്കൂട്ടം -മുക്കോലക്കല്‍ ബൈപാസ് നാലുവരിപ്പാതയാക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖത്തെ എന്‍.എച്ച് 47ലെ തിരുവനന്തപുരം ബൈപാസുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്റര്‍ നാലുവരിയാക്കല്‍, കണ്ണൂര്‍ എയര്‍പോട്ടിനെ എന്‍.എച്ച് പതിനേഴുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റര്‍ നാലുവരിപ്പാത, ആലപ്പുഴ-ചങ്ങനാശേരി റോഡ് 43 കിലോമീറ്റര്‍ (എന്‍.എച്ച് 47, എന്‍.എച്ച് 220), 24 കിലോമീറ്റര്‍ ദൂരമുള്ള ളാഹ-പമ്പ റോഡ്, ഭാരത്മാല പദ്ധതിയിന്‍ കീഴിലുള്ള കൊച്ചി വല്ലാര്‍പാടം മുതല്‍ കോഴിക്കോട് കോസ്റ്റല്‍ ഹൈവേ വരെയുള്ള 226 കിലോമീറ്റര്‍ റോഡ്, തലശേരി-മാഹി ബൈപാസ് നാലുവരിയാക്കല്‍, കേരള തമിഴ്നാട് അതിര്‍ത്തി മുതല്‍ മൂന്നാര്‍ വരെയുള്ള 42 കിലോമീറ്റര്‍ റോഡ്, പുനലൂര്‍ മുതല്‍ തമിഴ്നാട് അതിര്‍ത്തി വരെ 78 കിലോമീറ്റര്‍, ദേശീയപാത 200ലെ 36 കിലോമീറ്റര്‍ റോഡ്, കോഴിക്കോട് ബൈപാസ് നാലുവരിയാക്കല്‍ തുടങ്ങിയവ വികസിപ്പിക്കുന്ന റോഡുകളില്‍ ഉള്‍പ്പെടും. ഇവയില്‍ 2015-16ലെ വാര്‍ഷിക പദ്ധതിയില്‍ അനുമതി നല്കിയവയുമുണ്ട്. അനുമതി നല്കിയ പദ്ധതികളുടെ നിര്‍മാണം ഡിസംബറോടെ ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.
കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപം എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനും അംഗീകാരം നല്കി. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര റോഡ്-ഗതാഗത ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന് മുഖ്യാതിഥിയായിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply