മര്‍ത്തമറിയം വനിതാ സമാജം റീജിയണല്‍ റിട്രീറ്റ് സ്റ്റാറ്റന്‍ ഐലന്റില്‍ സെപ്തംബര്‍ 5-ന്

ST.MARY ( STATEN ISLAND CHURCH IMAGE)ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ന്യൂജെഴ്‌സി, സ്റ്റാറ്റന്‍ ഐലന്റ് മേഖലയിലെ എല്ലാ ദെവാലയങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഏകദിന റീജിയണല്‍ റിട്രീറ്റ് സെപ്തംബര്‍ 5-ാം തിയ്യതി ശനിയാഴ്ച സ്റ്റാറ്റന്‍ ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 9:30-ന് ആരംഭിക്കുന്ന ധ്യാനശുശ്രൂഷക്ക് തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കുന്നതാണ്.

വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന ഈ അനുഗ്രഹീത ധ്യാനയോഗത്തിലേക്ക് ഏവരേയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, 130 പാര്‍ക്ക് അവന്യൂ, സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റ്റി.എ. തോമസ് (വികാരി/വൈസ് പ്രസിഡന്റ്) 732 766 3117, ശ്രീമതി സോഫി വിത്സണ്‍ (ഏരിയ കോ-ഓര്‍ഡിനേറ്റര്‍) 848 250 5992, ശ്രീമതി അനി നൈനാന്‍ (ഏരിയ പ്രതിനിധി) 973 908 3140, ശ്രീമതി സാറാ മാത്യു (സെന്റ് മേരീസ് ചര്‍ച്ച് പ്രതിനിധി) 718 761 4459.

groupSOPHY AND SHAJIST.MARYS ORTHODOX CHURCH STATEN ISLAND

Print Friendly, PDF & Email

Related News

Leave a Comment