Flash News

ബോള്‍ഗാട്ടി ഇപ്പോള്‍ വെറും ബോള്‍ഗാട്ടിയല്ല, ഇത് ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജയറാം ഷോയിലെ ജനപ്രിയന്‍

September 2, 2015 , ജോര്‍ജ്ജ് തുമ്പയില്‍

11825584_800028206776524_4182296969425753259_nന്യൂയോര്‍ക്ക്: പേര് ധര്‍മ്മജന്‍ എന്നാണെങ്കിലും ബോള്‍ഗാട്ടി എന്നില്ലങ്കില്‍ ഒരു പഞ്ചില്ലന്നാണ് അമേരിക്കന്‍ മലയാളികള്‍ വരവേല്‍‌ക്കാനിരിക്കുന്ന പ്രിയപ്പെട്ട ജയറാം ഷോയിലെ ഹാസ്യതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പക്ഷം. ഹാസ്യത്തിന് അമ്പും വില്ലുമുണ്ടെങ്കില്‍ അതില്‍ ഞാണായി നില്‍ക്കുന്നയാളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മലയാള സിനിമകളിലെയും ടി.വി ചാനലുകളിലെയും ടോക്ക് ഷോകളിലെയും പ്രമൂഖന്‍. ഏഷ്യാനെറ്റ് സം‌പ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിക്കൊപ്പം എപ്പോഴും ഉപ്പും മുളകുമെന്നതുപോലെ കാണാം. നല്ല ഉശിരന്‍ തമാശ. അതും നിഷ്കളങ്കതയില്‍ നിന്നുള്ള പറച്ചിലാകുമ്പോള്‍ കേള്‍ക്കുന്നവര്‍ വായും പൊത്തി ചിരിക്കുമെന്നുള്ളതിന് നൂറ് ശതമാനം ഗ്യാരണ്ടി. അമേരിക്കന്‍ മലയാളികളെ ചിരിയില്‍ ആറാടിക്കാന്‍ ജയറാം ഷോ എത്തുമ്പോള്‍ ഇത്തവണ പിഷാരടിക്കൊപ്പം ധര്‍മ്മജനുമുണ്ട്. നാദിര്‍ഷായുടെ സം‌വിധാന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജയറാമിനൊപ്പം സ്കിറ്റുകള്‍ റെക്കോര്‍ഡ് ചെയ്യുന്നു. പിഷാരടിക്കൊപ്പം തമാശകള്‍ പങ്കുവെയ്ക്കുന്നു. അതിനിടയ്ക്ക് ഒരു കഥ പറഞ്ഞു- അതിങ്ങിനെ.

കുറച്ചുനാള്‍ മുന്‍പ് എറണാകുളത്തെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഒരു ചടങ്ങിനെത്തിയതായിരുന്നു ഞാനും രമേഷ് പിഷാരടിയും. സ്വാഗതം പറയാന്‍ പ്രിന്‍സിപ്പള്‍ എഴുന്നേറ്റു. ഇംഗ്ലീഷില്‍ ഞങ്ങളുടെ പേരെഴുതിയ കുറിപ്പ് കയ്യിലുണ്ട്. അതില്‍ നോക്കി ഒരോ പേരും വായിക്കുകയാണ്. ‘വളരെ തിരക്കുണ്ടായിട്ടും ഇവിടെ എത്തിച്ചേര്‍ന്ന ശ്രീ. ഹര്‍ഭജന് ആദ്യമായി സ്വാഗതം ആശംസിക്കുകയാണ്’ രണ്ട് സീറ്റ് അപ്പുറത്തിരുന്ന പിഷാരടി എന്നെ നോക്കി നിനക്കതുതന്നെ വേണം എന്ന അര്‍ത്ഥത്തില്‍ മുഖംകൊണ്ട് ഗോഷ്ടി കാണിച്ചു. കപ്പ മുതലാളി എന്ന സിനിമയിലൂടെ പ്രശസ്തനായ (കപ്പല്‍ മുതലാളി എന്നാണ് സിനിമയുടെ യഥാര്‍ത്ഥ പേര്) ശ്രീ. രമേഷ് പിരാഷണ്ഡിക്കും ഈയവസരത്തില്‍ സ്വാഗതം പറയുന്നു. പെട്ടന്ന് ചിരി വന്നെങ്കിലും ഞാന്‍ പുറത്തുകാണിച്ചില്ല. പിഷാരടിയാണെങ്കില്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ വിദൂരതിയിലേക്ക് കണ്ണോടിക്കുകയാണ്. ഇത്തരത്തിലാണ് ആളുകള്‍. നമ്മെക്കുറിച്ച് അവര്‍ക്കൊരു കുന്തവും അറിയില്ല. നെറ്റിലൊക്കെ സെര്‍ച്ച് ചെയ്ത് ഇംഗ്ലീഷില്‍ എഴുതി തട്ടിവിടുകയാണ് പലരും ചെയ്യുന്നത്. തന്നെ ഇങ്ങനെ കൊല്ലരുതേയെന്ന് ധര്‍മ്മജന്‍ ആമുഖമായിത്തന്നെ പറയുന്നു. നെറ്റില്‍ സെര്‍ച്ച് ചെയ്തും ഇംഗ്ലീഷില്‍ പേരെഴുതിയും വായിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ധര്‍മ്മജന്റെ വക ആദ്യ ‘ആപ്പ്’ ഇങ്ങനെ.

യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ (യു.ജി.എം) പരിപാടിയുടെ നാഷ്ണല്‍ സ്‌പോണ്‍സര്‍. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്‌ത എന്റര്‍ടെയ്‌ന്‍മെന്റ്‌ ഗ്രൂപ്പ്‌ ഹെഡ്‌ജ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌സാണ്‌ നടത്തുന്നത്‌. നായര്‍ ബനവലന്റ് അസ്സോസിയേഷന്‍, ഇന്ത്യന്‍ കനാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്, ക്യൂന്‍സ് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് എന്നിവരുടെ സം‌യുക്താഭിമുഖ്യത്തിലും ലോംഗ് ഐലന്റ് വൈസ് മെന്‍സ്, ന്യൂയോര്‍ക്ക് ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നിവരുടെ സഹായത്തോടെയും സെപ്റ്റംബര്‍ 12 ശനിയാഴ്ച വൈകുന്നേരം 5.55ന് ക്യൂന്‍സിലെ കോള്‍ഡന്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

ന്യൂയോര്‍ക്ക് ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി ഹെഡ്ജ് ഇവന്റ്സ് – 516 433˛4310, ബാബു പൂപ്പള്ളില്‍ – 914 720˛7891, സണ്ണി – 516 528˛7492.

www.hedgeeventsny.com, hedgebrokerage@gmail.com


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top