Flash News

ഇന്ത്യയില്‍ 35 കോടി ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍

September 2, 2015 , സ്വന്തം ലേഖകന്‍

india_internet_storyന്യൂഡല്‍ഹി: ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 35 കോടി കടന്നു. 2015 ജൂണ്‍ 30ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 35.2 കോടിയാണെന്ന് ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

2015 ആദ്യപകുതിയില്‍ 5.2 കോടി പേരാണ് ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനാരംഭിച്ചത്. 21.3 കോടി പേര്‍ മൊബൈല്‍ ഫോണിലൂടെയാണ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 2014 ഒക്ടോബറിലേതില്‍ നിന്ന് 26 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2014 ഒക്ടോബറില്‍ 27. 8 കോടി പേര്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചിരുന്നതില്‍ 15.9 കോടി പേരാണ് അതിനായി മൊബൈല്‍ ഫോണിനെ ആശ്രയിച്ചത്.

ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കോടിയില്‍ നിന്ന് 10 കോടിയിലത്തൊന്‍ ദശാബ്ദത്തിലേറെക്കാലം വേണ്ടിവന്നു. എന്നാല്‍, 10 കോടിയില്‍നിന്ന് 20 കോടിയിലത്തൊന്‍ മൂന്നു വര്‍ഷവും 20ല്‍നിന്ന് 30 കോടിയിലത്തൊന്‍ ഒരു വര്‍ഷവും മാത്രമാണെടുത്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top