ഹ്യൂസ്റ്റണില്‍ ‘കള്‍ച്ചറല്‍ നൈറ്റ് 2015’ സെപ്റ്റംബര്‍ 19ന്

IMG_2747ഹ്യൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹ്യൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ ഉള്‍പ്പെട്ട 18 ദേവാലയങ്ങളിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് ‘കള്‍ച്ചറല്‍ നൈറ്റ് 2015’ വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ കലാസന്ധ്യയില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി നൂതന കലാപരിപാടികളും അവതരിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തുവരുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന കള്‍ച്ചറല്‍ നൈറ്റില്‍ ക്രൈസ്തവ മൂല്യങ്ങളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിച്ചു കൊണ്ട് പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യകരമായ കലാവിഭവങ്ങളാണ് പ്രതിഭകള്‍ ഒരുക്കുന്നത്.

കേരളത്തിലെ വിവിധ ജീവകാരുണ്യ, സുവിശേഷ പദ്ധതികളിലേക്കുള്ള ധനസമാഹരണാര്‍ത്ഥമാണ് ഈ കലാസന്ധ്യ സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റവ. ഫാ. ഏബ്രഹാം സഖറിയാ – 832 466 3153, റവ. കെ.ബി കുരുവിള – 281 636 0327, ഡോ. അന്നാ ഫിലിപ്പ് – 713 305 2772, റോബിന്‍ ഫിലിപ്പ് – 713 408 4326, റജി ജോണ്‍ – 832 723 7995.

Print Friendly, PDF & Email

Leave a Comment