കൊച്ചി മെട്രോ; കോച്ചുകള്‍ 100 ദിവസത്തിനുള്ളിലെത്തും

kochi-metroകൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകള്‍ 100 ദിവസത്തിനകം കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കൊച്ചി മെട്രോയുടെ പുതിയ ലോഗോയും കോച്ചുകളുടെ ഡിസൈനും പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊച്ചി മെട്രോയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നം അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണം ആരംഭിച്ച് 1095 ദിവസത്തിനുള്ള പൂര്‍ത്തിയാക്കുമെന്നാണ് വ്യവസ്ഥ. ഇതുവരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയുണ്ട്. മെട്രോ കമ്മിഷന്‍ ചെയ്യുന്നതുവരെയുള്ള നടപടികളില്‍ ഇന്നു പൂര്‍ത്തിയാക്കും. ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന മെട്രോ എന്ന അഭിമാനാര്‍ഹമായ നേട്ടവും കൊച്ചി മെട്രോ സ്വന്തമാക്കും. ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ പങ്ക് അഭിമാനകരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ആലുവ മുട്ടം യാര്‍ഡിലായിരുന്നു ചടങ്ങ്.

മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, കെ.ബാബു, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ.വി തോമസ് എം.പി, മേയര്‍ ടോണി ചെമ്മണി, ഇ.ശ്രീധരന്‍, കെ.എം.ആര്‍.സി എം.ഡി ഏലിയാസ് ജോര്‍ജ്, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment