Flash News

സ്ഥലം മാറ്റത്തില്‍ ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ച് എസ്.പിയുടെ ഫേസ്ബുക് പോസ്റ്റ്

September 4, 2015 , സ്വന്തം ലേഖകന്‍

ajitaതിരുവനന്തപുരം: വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ പൊലീസ് ഓഫീസര്‍ അജിതാബീഗം സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. വിവാദമായപ്പോള്‍ പിന്‍വലിക്കുകയും ചെയ്തു.

‘സ്ഥലംമാറ്റ ഉത്തരവുകള്‍ എന്നെ അലോസരപ്പെടുത്തുന്നു. ആഗ്രഹിക്കാത്തതാണെങ്കിലും, അതെപ്പോള്‍ വേണമെങ്കിലും വരുമെന്ന് എനിക്കറിയാമായിരുന്നു. വിജയത്തില്‍ നിന്ന് മാത്രമല്ല കരുത്തു ലഭിക്കുന്നത്. പോരാട്ടങ്ങളില്‍ നിന്നും കരുത്താര്‍ജിക്കാം. കഠിനാധ്വാനം തുടരുകയും കീഴടങ്ങാന്‍ തയാറാകാതിരിക്കുകയും ചെയ്യുമ്പോള്‍ അതാണ് കരുത്ത്. തിരുവനന്തപുരത്തേക്ക് മാറുന്നു. വയനാടിന് വിട… ’ എന്നാണ് സെപ്റ്റംബര്‍ ഒന്നിന് അവര്‍ ഫേസ്ബുക് പേജില്‍ കുറിച്ചത്. പോസ്റ്റ് ചാനലുകളില്‍ വാര്‍ത്ത ആയതോടെയാണ് പിന്‍വലിച്ചത്.

തിരുവനന്തപുരം സിറ്റി ഡി.സി.പി ആയിരുന്ന അജിതാബീഗത്തെ 2015 മാര്‍ച്ച് 16നാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. ഐ.പി.എസുകാരെ രണ്ടു വര്‍ഷത്തിനകം ഒരു തസ്തികയില്‍ നിന്ന് മാറ്റണമെങ്കില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സിവില്‍ സര്‍വിസസ് ബോര്‍ഡിന്‍െറ അംഗീകാരം വേണമെന്നാണ് ചട്ടം. ഇത് മറികടന്നായിരുന്നു സ്ഥലം മാറ്റം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top