എതിര്‍ക്കുന്നത് ഭക്തിഭ്രാന്തിനെ -പി. ജയരാജന്‍

downloadകണ്ണൂര്‍: ആരുടെയും വിശ്വാസത്തെ കമ്യൂണിസം ഇതുവരെ എതിര്‍ത്തിട്ടില്ലന്നും മറിച്ച് അതിന്‍െറ പേരില്‍ നടത്തുന്ന ഭക്തിഭ്രാന്തിനെയാണ് എതിര്‍ക്കുന്നതെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.

അ‌ഷ്ടമിരോഹിണി നാളില്‍ ശ്രീകൃഷ്ണ പൂജകളടക്കമുള്ള നിരവധി കര്‍മങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്ന ആരാധനാലയങ്ങള്‍ സംസ്ഥാനത്ത് എമ്പാടുമുണ്ട്. ഇതൊന്നും കമ്യൂണിസ്റ്റുകാര്‍ ഇതുവരെ എതിര്‍ത്തിട്ടില്ല. സനാതന ഹിന്ദുവാണെന്ന് സ്വയം പ്രഖ്യാപിച്ച വിശ്വാസിയായ ഗാന്ധിജിയെ കൊലപ്പെടുത്തിയവര്‍ നടത്തുന്ന ഘോഷയാത്രകള്‍ ഭക്തിഭ്രാന്തിന്‍െറ ഭാഗമാണ്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രവൃത്തികള്‍ നടത്തുന്നതെന്നും ജയരാജന്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment