ശ്രീകൃഷ്ണനെ ബി.ജെ.പി നേതാവാക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് കോടിയേരി

KODIYERI_BALAKRISHNA_30814eതിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി സി.പി.എം എവിടെയും പരിപാടി നടത്തിയിട്ടില്ലന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീകൃഷ്ണ ജയന്തി സി.പി.എം ആഘോഷമല്ല. ബാലസംഘം ഓണാഘോഷത്തിന്റെ സമാപന പരിപാടിയാണ് നടത്തിയത്. ശ്രീകൃഷ്ണനെ ബി.ജെ.പി നേതാവാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. അഷ്ടമിരോഹിണി എല്ലാ വിശ്വാസികളും പങ്കെടുക്കുന്ന പരിപാടിയാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍െറ പേരില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ മുദ്രാവാക്യമാണ് ആര്‍.എസ്.എസ് ഉയര്‍ത്തിവിട്ടത്. ഹിന്ദുമതത്തിന്‍െറ എല്ലാ അടയാളവും ആര്‍.എസ്.എസ് അവരുടേതാക്കി മാറ്റുകയാണ്.

ഓണാഘോഷം കേരളത്തിന്റെ ദേശീയ ഉത്സവമാണ്. ബാലസംഘത്തിന്‍െറ ഓണാഘോഷ പരിപാടി തടയാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ബി.ജെ.പി നേതാവ് പൊലീസിനെ വെല്ലുവിളിക്കുകയാണ്. കേസെടുത്താല്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിക്കും. കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നിരവധി കേസുകളാണെടുക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ എല്ലാ പരിപാടികളിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിനെ മുഖ്യാതിഥി ആക്കുകയാണ്. ഇത് പ്രോട്ടോക്കോളിന് വിരുദ്ധമാണെന്നും കോടിയേരി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment