ഡാളസിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓണാഘോഷം അവിസ്മരണീയമായി

WMC1

ഗാര്‍ലന്റ് (ടെക്സസ്): ഡാളസ് – ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ മൂന്ന് ഡബ്ല്യു.എം.സി (WMC) പ്രൊവിന്‍സുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വ്യത്യസ്ഥ അവതരണ രീതികള്‍ എന്നിവയാല്‍ സമ്പന്നമായപ്പോള്‍ മലയാളി മനസ്സില്‍ എന്നെന്നും തങ്ങിനില്‍ക്കുന്ന അവിസ്മരണീയ അനുഭവമായി മാറി.

സെപ്റ്റംബര്‍ 5 ശനിയാഴ്ച രാവിലെ 11 മണിയോടെ ഗാര്‍ലന്റ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആന്‍സി തലച്ചെല്ലൂര്‍, ലിജി സോയ് എന്നിവര്‍ ഈശ്വര പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. അലക്സ് അലക്‌സാണ്ടര്‍ മുഖ്യാതിഥിയായി എത്തിചേര്‍ന്ന് പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്‌ക്കൂള്‍ ആന്റ് കോളേജ് മാനേജര്‍ വെരി റവ. റമ്പാന്‍ ജോസഫിനെ സദസ്സിന് പരിചയപ്പെടുത്തുകയും, ഓണാഘോഷ പരിപാടികളുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായി രോഹിത് നായരെ നിയോഗിക്കുകയും ചെയ്തു.

ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യു സ്വാഗതമാശംസിച്ചു. വെരി റവ. ജോസഫ് റമ്പാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവര്‍ വേദിയിലൊരുക്കി വെച്ചിരുന്ന നിലവിളക്കില്‍ ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഓണത്തിന്റെ ചരിത്ര പശ്ചാത്തലവും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും സമന്വയിപ്പിച്ച് മുഖ്യാതിഥി നടത്തിയ പ്രഭാഷണം കേള്‍വിക്കാര്‍ക്ക് ചിന്താദ്യോദകമായിരുന്നു. വേള്‍ഡ് മലയാളി ഗ്ലോബല്‍ നേതാവ് ഗോപാല പിള്ള ആശംസാ പ്രസംഗം നടത്തി.

തുടര്‍ന്ന് കേരളത്തിന്റെ തനതായ നൃത്ത-നൃത്യ കലാപ്രകടനങ്ങള്‍ വേദിയേയും മലയാളി മനസ്സിനേയും ഒരുപോലെ കീഴടക്കി. ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കി മൂന്ന് സീനുകളോടെ അവതരിപ്പിക്കപ്പെട്ട സ്‌കിറ്റ് കാണികളില്‍ ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തി.

കലാ രംഗത്തും, വിഭ്യാഭ്യാസ രംഗത്തും നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലമേന്തിയ യുവതികള്‍ മാവേലി തമ്പുരാനെ വേദിയിലേയ്ക്കാനയിച്ചതോടെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമായി.

സാന്ദ്ര, സജന, സുഷില്‍, ഡ്യൂക് വര്‍ഗീസ്, ആന്‍സി, ജോണ്‍സന്‍, ചാര്‍ളി, അലക്‌സ്, രോഹിത് നായര്‍, ഹരി നാരായണന്‍, ഏമി തോമസ്, നേഹ, ഗൗരി മനോജ്, ക്രിസ്റ്റല്‍, ജൂലിയ, എറിന്‍, ഷാരന്‍, ഷാജി, ബിയാ മേരി, അന്ന, ജയ്‌ന, ശാന്തി, ദീപാ, ദിവ്യ, ജയ്മി, ഹന്ന, കെല്‍സി, സുജന തുടങ്ങിയവര്‍ ഭരതനാട്യം, ഗ്രൂപ്പ് സോഗ്, മോഹിനിയാട്ടം, തിരുവാതിര, മലയാളം ഡാന്‍സ് തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തു.

ഡാളസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യു, നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് പ്രസിഡന്റ് സിസില്‍ ചെറിയാന്‍, ഡി.എഫ്.ഡബ്ല്യു പ്രൊവിന്‍സ് പ്രസിഡന്റ് ഷാജി രാമപുരം എന്നിവരുടെ നേതൃത്വത്തില്‍ ഫിലിപ്പ് തോമസ്, ഏലികുട്ടി ഫ്രാന്‍സീസ്, പ്രമോദ് നായര്‍, സുചിത് തങ്കപ്പന്‍, സജി നായര്‍, ദീപക്, രജ്ജിത ലാല്‍, അലക്സ് അലക്സാണ്ടര്‍ എന്നിവരാണ് ഓണാഘോഷ പരിപാടികള്‍ വിജയിപ്പിക്കുന്നതിന് സജീവമായി രംഗത്തുണ്ടായിരുന്നത്.

വാഴയിലയില്‍ വിളമ്പിയ ഓണസദ്യയുടെ വിഭവങ്ങള്‍ ആസ്വദിച്ച് സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സംഘാടകരോടുള്ള നന്ദിയും, കടപ്പാടും ഓരോരുത്തരുടേയും മുഖത്ത് ദൃശ്യമായിരുന്നു.

WMC2

WMC3

WMC4

WMC5

WMC6

WMC7

WMC8

WMC9

WMC10

Print Friendly, PDF & Email

Leave a Comment