ഡോക്ടര്‍മാരുടെ സമരം ജനദ്രോഹം -മന്ത്രി

vs-sivakumar1തിരുവനന്തപുരം: പ്രധാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടും ഡോക്ടര്‍മാരുടെ സംഘടന നടത്തുന്ന അനാവശ്യ സമരം ജനദ്രോഹമാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു.

ഡോക്ടര്‍മാര്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അനുവദിക്കണമെന്നും ഒരു നൈറ്റ് ഡ്യൂട്ടി ചെയ്യുമ്പോള്‍ കിട്ടുന്ന ഡേ ഡ്യൂട്ടി ഓഫിനു പകരം രണ്ട് ഡേ ഡ്യൂട്ടി ഓഫ് വേണമെന്നുമുള്ള ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് സമരം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും നിലവിലില്ലാത്ത കാര്യങ്ങളാണിവ.

എങ്കിലും സംഘടന ആവശ്യപ്പെട്ട പ്രകാരം സമിതി രൂപവത്കരിച്ച് ഇക്കാര്യം പഠനവിധേയമാക്കിവരുകയാണ്. ഡോ.എം. ബീന അധ്യക്ഷയായ സമിതി സെപ്റ്റംബര്‍ മുപ്പതിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഘടനാ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. എന്നിട്ടും സമരത്തിന് ആഹ്വാനം ചെയ്തത് നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തിയാണ്. സാമൂഹിക പ്രതിബദ്ധതയും തൊഴിലിന്‍െറ മാന്യതയും വിസ്മരിച്ചുകൊണ്ടുള്ള ഈ സമരം അംഗീകരിക്കാനാവില്ലന്നും ഡോക്ടര്‍മാര്‍ അതില്‍നിന്ന് പിന്മാറണമെന്നും ശിവകുമാര്‍ അഭ്യര്‍ഥിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment