Flash News

കല്‍ബുര്‍ഗി വധത്തിനു പുറകേ കന്നട എഴുത്തുകാരന്‍ ഭഗവാന് വധഭീഷണി

September 10, 2015 , സ്വന്തം ലേഖകന്‍

download (2)ബംഗളൂരു: ഡോ. എം.എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് പിറകെ കര്‍ണാടകയിലെ പ്രമുഖ എഴുത്തുകാരനും യുക്തിവാദിയുമായ പ്രഫ. കെ.എസ്. ഭഗവാനാണ് ഭീഷണിക്കത്ത്. നിങ്ങള്‍ സുരക്ഷിതനെന്ന് കരുതേണ്ട, മൂന്നു പേരെ ഞങ്ങള്‍ തീര്‍ത്തു, അടുത്തത് നിങ്ങളുടെ ഊഴമാണ്, ലക്ഷ്യം പിഴക്കില്ല -ഇംഗ്ലീഷില്‍ എഴുതിയ കത്തിന്‍െറ ഉള്ളടക്കം ഇതാണ്. മൈസൂരുവിലെ ഭഗവാന്റെ വീട്ടിലാണ് കത്ത് ലഭിച്ചത്. വീടിന് പൊലീസ് കാവല്‍ ശക്തമാക്കി.

ഭഗവദ്ഗീതയെ ആക്ഷേപിച്ചെന്ന് ആരോപിച്ച് മതതീവ്രവാദികള്‍ ഭഗവാനെതിരെ നേരത്തേയും രംഗത്തത്തെിയിരുന്നു. കല്‍ബുര്‍ഗിയുടെ വധത്തിന് പിറകെ ഭഗവാനെ ഭീഷണിപ്പെടുത്തി ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഭഗവാന്‍െറ വീടിന് കാവലേര്‍പ്പെടുത്തുകയുമുണ്ടായി. ഇതിനിടെയാണ് ഭീഷണിക്കത്ത് ലഭിച്ചത്.

ആദ്യമായല്ല തനിക്കുനേരെ വധഭീഷണി ഉയരുന്നതെന്നും ഭയമില്ലന്നും ഭഗവാന്‍ പറഞ്ഞു. ആരോപണങ്ങള്‍ തള്ളിക്കളയുന്നു. താന്‍ എഴുതിയത് എന്തെന്ന് വായിക്കാത്തവരാണ് കൊലവിളി നടത്തുന്നത്. ആഴത്തിലുള്ള ഗവേഷണത്തിന്‍െറ പിന്‍ബലത്തിലാണ് എഴുതിയവയെല്ലാം. തന്‍െറ എഴുത്തിനോടോ ചിന്തകളോടോ വിയോജിപ്പുണ്ടെങ്കില്‍ മാന്യമായി എതിര്‍ക്കാം. ഭീഷണിയുടെ സ്വരമല്ല അതിന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മൈസൂരു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍നിന്ന് ഡി.ലിറ്റും നേടിയ എഴുത്തുകാരനും വിവര്‍ത്തകനുമായ കെ.എസ്. ഭഗവാന്‍ മൈസൂരു മഹാരാജാസ് കോളജ് പ്രഫസറായാണ് വിരമിച്ചത്. ഭഗവദ്ഗീതയെക്കുറിച്ച് ഭഗവാന്‍െറ പരാമര്‍ശങ്ങളും പുരോഗമന ചിന്തകളും തീവ്രഹിന്ദുത്വ ശക്തികളില്‍ നിന്നുള്ള നിരന്തര ആക്രമണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ശ്രീകൃഷ്ണനെയും ഭഗവദ്ഗീതയെയും വിമര്‍ശവിധേയമാക്കിയ ഭഗവാന്‍ ശ്രീരാമന്‍ കീഴ്ജാതിക്കാര്‍ക്ക് എതിരാണെന്നും പറഞ്ഞിരുന്നു.

ഹിന്ദുത്വഭീഷണി നേരിടുന്ന കര്‍ണാടകയിലെ ഗിരീഷ് കര്‍ണാട്, എസ്.എല്‍. ഭൈരപ്പ എന്നീ എഴുത്തുകാര്‍ക്കും പൊലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top