Flash News

ഓണവിശേഷങ്ങളുമായി വീണ്ടും അമേരിക്കന്‍ കാഴ്ചകള്‍

September 12, 2015 , വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌

05ന്യൂയോര്‍ക്ക്‌: മലയാളികളുടെ ദേശീയ ഉത്സവമായ ഓണം, ജാതി മത ഭേതമെന്യേ എല്ലാവരും ഒരുമിച്ച്, ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഒന്നാണ്. ഒരുപക്ഷെ പ്രവാസികളായിരിക്കും ഓണം ആഘോഷിക്കുന്നതില്‍ ഏറ്റവും മുന്നില്‍. ഓണക്കാലമായാല്‍ അമേരിക്കയിലുടനീളം ഓണാഘോഷങ്ങളുടെ തിരക്കായിരിക്കും.

ഈ വര്‍ഷവും അമേരിക്കയിലെ ഓണ വിശേഷങ്ങളുമായി ലോകമലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസ് നിങ്ങളുടെ മുന്‍പില്‍ എത്തുകയാണ്. ഞായറാഴ്ച രാത്രി 8 മണിക്ക് (ഇ.എസ്.ടി/ന്യൂയോര്‍ക്ക്‌ സമയം) സം‌പ്രേക്ഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകളിലൂടെയാണ് അമേരിക്കയിലെ ഓണാഘോഷങ്ങള്‍ നിങ്ങളില്‍ എത്തിക്കുന്നത്.

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌, നായര്‍ ബെനവലന്റ്‌ അസ്സോസിയേഷന്‍, യോങ്കേഴ്സ്‌ മലയാളി അസ്സോസിയേഷന്‍ എന്നീ സംഘടനകളുടെ ഓണാഘോഷ പരിപാടികളുടെ പ്രസക്തഭാഗങ്ങളാണ് ഈയാഴ്ച്ച അമേരിക്കന്‍ കാഴ്ച്ചകളിലൂടെ ലോകമലയാളികളുടെ മുന്‍പില്‍ ഏഷ്യാനെറ്റ് ന്യൂസ് എത്തിക്കുന്നത്.

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സെപ്റ്റംബര്‍ 5-ാം തിയ്യതി നടന്ന ഓണാഘോഷത്തില്‍ വിശിഷ്ടാതിഥി പത്തനംതിട്ട എം പി ആന്റോ ആന്റണിയായിരുന്നു. കൂടാതെ കണ്‍സ്യൂമര്‍ ഫെഡ് പ്രസിഡന്റ്‌ അഡ്വ. ജോയ്‌ തോമസ്‌, കേരള പബ്ലിക് സര്‍‌വ്വീസ് കമ്മീഷന്‍ അംഗം സിമി റോസ്ബെന്‍ ജോണ്‍ എന്നിവരും, അമേരിക്കയിലെ പ്രമുഖ സംഘടനാ-സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു.

നായര്‍ ബെനവലന്റ്‌ അസ്സോസിയേഷന്റെ ഓണഘോഷങ്ങള്‍ ക്യൂന്‍സിലുള്ള ഗ്ലെന്‍‌ഓക്സ് ഹൈസ്‌കൂളില്‍ വെച്ച് വിപുലമായി ആഘോഷിച്ചു. ഈ പരിപാടിയിലെ വിശിഷ്ടാതിഥി മുന്‍ യു.എന്‍. അംബാസഡര്‍ ടി പി ശ്രീനിവാസനായിരുന്നു. അതൊടൊപ്പം പ്രശസ്ത നടി അംബികാ സുകുമാരനും പങ്കെടുത്തു. വര്‍ണ്ണവിസ്മയം തീര്‍ത്ത ഈ ആഘോഷത്തിന്റെ വിവിധ ദൃശ്യങ്ങളും നിങ്ങളുടെ ടെലിവിഷന്‍ സ്‌ക്രീനില്‍ എത്തിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണ്.

ന്യൂയോര്‍ക്കിലെ തന്നെ മറ്റൊരു പ്രമുഖ മലയാളി സംഘടനയാണ് യോങ്കേഴ്സ്‌ മലയാളി അസ്സോസിയേഷന്‍. ഈ ആഘോഷത്തിലെ മുഖ്യാതിഥി രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ. പി ജെ കുര്യനായിരുന്നു. വിശിഷ്ടാതിഥി ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലും. താലപ്പൊലിയും, ചെണ്ടമേളവും, ഓണസദ്യയും കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു. മഹാബലിയുടെ എഴുന്നെള്ളത്തും, വൈവിധ്യമേറിയ കലാപരിപാടികളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ഈ ആഴ്ചയിലെ ‘അമേരിക്കന്‍ കാഴ്ചകള്‍’ ഏവരും ആസ്വദിക്കുമെന്ന പൂര്‍ണ്ണവിശ്വാസത്തോടെ ഏഷ്യാനെറ്റ് ന്യൂസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്…വ്യത്യസ്ഥതയിലൂടെ….വ്യത്യസ്ഥ കാഴ്ചകളിലൂടെ നിങ്ങളെ നയിക്കുന്നു. മറക്കാതെ കാണുക….’അമേരിക്കന്‍ കാഴ്ചകള്‍’ ഏഷ്യാനെറ്റ് ന്യൂസിലൂടെ, എല്ലാ ഞായറാഴ്ച്ചയും രാത്രി കൃത്യം 8 മണിക്ക്.

അമേരിക്കന്‍ കാഴ്ചകളുടെ അവതാരകന്‍ ഡോ. കൃഷ്ണ കിഷോറും, ക്യാമറാ ഷിജോ പൗലോസും, പ്രൊഡ്യൂസര്‍ രാജു പള്ളത്തുമാണ്.

01 02 03 04


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top