ജെ.എന്‍.യുവില്‍ എ.ബി.വി.പിക്ക് തിരിച്ചുവരവ്

21646_729070ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്ക് തിരിച്ചുവരവ്. പ്രസിഡന്‍റ് പദം എ.ഐ.എസ്.എഫിനാണ്. ജോ. സെക്രട്ടറിയായി എ.ബി.വി.പിയിലെ സൗരഭ് ശര്‍മ വിജയിച്ചു. സി.പി.ഐ-എം.എല്‍ (ലിബറേഷന്‍) വിദ്യാര്‍ഥി സംഘടനയായ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (ഐസ) രണ്ടു സീറ്റിലൊതുങ്ങി.

എസ്.എഫ്.ഐ പേരിലൊതുങ്ങിയപ്പോള്‍ പ്രസിഡന്‍റായി എ.ഐ.എസ്.എഫിലെ കനയ്യ കുമാറാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഐസയുടെ വിജയകുമാര്‍ 62 വോട്ടുകള്‍ക്കാണ് തോറ്റത്. ഷെഹ്ല റഷീദ് സോറ വൈസ് പ്രസിഡന്‍റായും രാമ നാഗ ജനറല്‍ സെക്രട്ടറിയായും വിജയിച്ചു.

2001ല്‍ ബി.ജെ.പി നേതാവ് സന്ദീപ് മഹാപത്രയാണ് ഇവിടെ വിജയിച്ച അവസാന എ.ബി.വി.പിക്കാരന്‍. വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി പോസ്റ്റുകളില്‍ രണ്ടാംസ്ഥാനവും എ.ബി.വി.പിക്കാണ്. എന്‍.എസ്.യു, ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍, ബിര്‍സ അംബേദ്കര്‍ ഫൂലേ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ എന്നിവരും മത്സരത്തിനുണ്ടായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment