Flash News

മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഉപേക്ഷിക്കണം –സാറാ ജോസഫ്

September 13, 2015 , സ്വന്തം ലേഖകന്‍

maxresdefaultകൊച്ചി: നടന്‍ മോഹന്‍ലാല്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം രാജിവെക്കണമെന്ന് എഴുത്തുകാരിയും ആം ആദ്മി പാര്‍ട്ടി (എ.എ.പി )സംസ്ഥാന കണ്‍വീനറുമായ സാറാ ജോസഫ് ആവശ്യപ്പെട്ടു. മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.എ.പി എറണാകുളം ഗെസ്റ്റ് ഹൗസിന് മുന്നില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പ്രമുഖ ജ്വല്ലറിയുടെ ഗോഡൗണിലെ മലിനീകരണത്തിനെതിരെ സമീപവാസികള്‍ നടത്തിയ സമരത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം രാജിവെച്ച മോഹന്‍ലാല്‍ തോട്ടം തൊഴിലാളികളുടെ പ്രശ്നത്തിലും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികളുടെ അകമ്പടിയില്ലാതെ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന്‍െറ വിജയം കേരളത്തിലെ തൊഴിലാളി സമരത്തിലെ നാഴികക്കല്ലാകും.

സമരം നടത്തുന്നത് തമിഴരാണെന്ന സര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമാണ്. അഞ്ചും ആറും തലമുറകളായി കണ്ണന്‍ ദേവന്‍ പ്ലാന്‍േറഷനില്‍ തൊഴിലെടുക്കുന്നവരാണ് തോട്ടം തൊഴിലാളികള്‍. ഇവര്‍ എങ്ങനെ തമിഴരാകും -സാറാ ജോസഫ് ചോദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top