Flash News

നേപ്പാളിനെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം തള്ളി

September 14, 2015 , സ്വന്തം ലേഖകന്‍

imagesകാഠ്മണ്ഡു: നേപ്പാള്‍ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ഭരണഘടനാ അസംബ്ലി തള്ളി. ഇതോടെ രാജ്യം മതേതരമായി തുടരും. ഹിന്ദു അനുകൂല നാഷനല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയാണ് നിര്‍ദേശം അസംബ്ലിക്ക് മുമ്പാകെ വെച്ചത്. എന്നാല്‍, സഭയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും നിര്‍ദേശത്തോട് യോജിച്ചില്ല. അസംബ്ലി ചെയര്‍മാന്‍ സുഭാഷ്ചന്ദ്ര നെംബങ്കാണ് നിര്‍ദേശം നിരസിച്ചതായി പ്രഖ്യാപിച്ചത്.

തീരുമാനം പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ പ്രതിഷേധവുമായി ചിലര്‍ രംഗത്തത്തെി. ഭരണഘടനാ അസംബ്ലി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഐക്യരാഷ്ട്ര സഭാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് കേടുപറ്റി.

ഹിന്ദു രാജ്യമായിരുന്ന നേപ്പാള്‍ 2006ല്‍ പീപ്ള്‍സ് മൂവ്മെന്‍റ് അധികാരമേറ്റ ശേഷമാണ് മതേതര രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top