‘ടി.പി 51’ന് വിലക്കില്ലന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍

TP-51-movie-02-326x235കൊച്ചി: ടി.പി 51 എന്ന സിനിമക്ക് വിലക്കില്ലന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍. എവിടെയെങ്കിലും വിലക്കുണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്കതില്‍ പങ്കില്ല. സംഘടനയിലെ അംഗങ്ങളോട് ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

വൈഡ് റിലീസിങ്ങിന് സംഘടന എതിരല്ല. എന്നാല്‍, തങ്ങളില്‍ നിന്ന് ഡെപ്പോസിറ്റ് വാങ്ങിയശേഷം വൈഡ് റിലീസിങ് നടത്തരുത്. ഡബ്ള്‍ ബാരല്‍ ഇപ്രകാരം ചെയ്തു. ഡെപ്പോസിറ്റ് ഇനത്തില്‍ തങ്ങളുടെ സംഘടനാ അംഗങ്ങള്‍ക്ക് രണ്ടു കോടി രൂപ ഡബ്ള്‍ ബാരലുമായി ബന്ധപ്പെട്ടവരില്‍ നിന്ന് കിട്ടാനുണ്ട്. മാളുകളിലെ സിനിമാശാലകള്‍ക്കുള്ള അതേ വ്യവസ്ഥ ഫെഡറേഷനില്‍ അംഗങ്ങളായ തിയറ്ററുകള്‍ക്കും അനുവദിക്കണം. ഇക്കാര്യവും ഡെപ്പോസിറ്റ് വാങ്ങി വൈഡ് റിലീസിങ് നടത്തുന്നതും സംബന്ധിച്ച് വിതരണക്കാരുമായി ചര്‍ച്ചനടത്തും. തിങ്കളാഴ്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. ഈ ചര്‍ച്ച ഫലിച്ചില്ലങ്കില്‍ സര്‍ക്കാര്‍തല ചര്‍ച്ച നടത്തും. ഫലം കണ്ടില്ലങ്കില്‍ നവംബറില്‍ അനിശ്ചിതകാല സമരം നടത്തും.

അനധികൃത മാളുകള്‍ക്കെതിരെ ഹൈകോടതിയില്‍ ഹരജി കൊടുക്കാനും പ്രശ്നം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാനും തിങ്കളാഴ്ച ചേര്‍ന്ന ജനറല്‍ ബോഡി യോഗം തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment