കൊല്ലം: യു.ഡി.എഫ് വിട്ട പാര്‍ട്ടികളുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശികസഖ്യങ്ങളും നീക്കുപോക്കുകളുമാകാമെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. ജെ.എസ്.എസ്, സി.എം.പി, കേരള കോണ്‍ഗ്രസ് (ബി) എന്നിവരുമായി സഖ്യമുണ്ടാക്കാനും നിര്‍ദേശം നല്കി. അതേസമയം കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഇത്തരം നീക്കുപോക്കുകളില്നിന്നും ചര്‍ച്ചയില്‍നിന്നും അകറ്റിനിര്‍ത്തണം.
ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി, ഏരിയ കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവര്‍ മത്സരിക്കാന്‍ പാടില്ല. മത്സരിക്കേണ്ടത് അനിവാര്യമായാല്‍ ഇവര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെ സ്ഥാനങ്ങള്‍ രാജിവെച്ച് മത്സരിക്കാം. രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കരുതെന്ന നിര്‍ദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി ശാഖകളിലെ പാര്‍ട്ടി അംഗങ്ങളെ അണിനിരത്തി എസ്.എന്‍.ഡി.പി-ആര്.എസ്.എസ് ബന്ധത്തെ ചെറുക്കും. തദ്ദേശ തെരഞ്ഞെടുപ്പോടെ സ്വന്തമായ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കാനാണ് എസ്.എന്‍.ഡി.പി നീക്കം നടത്തുന്നത്. ഇത്തരത്തില്‍ പാര്‍ട്ടി രൂപവത്കരിച്ചാല്‍ അതിന് ബി.ജെ.പി പിന്തുണ നല്‍കും. ഇത് ബി.ജെ.പി, എസ്.എന്‍.ഡി.പി ലയനത്തിന് വഴിവെക്കും. എസ്.എന്‍.ഡി.പി ശാഖ നേതൃത്വങ്ങളുമായി ധാരണകളും ചര്‍ച്ചകളും നടത്തണമെന്നും പിണറായി നിര്‍ദേശം നല്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply