ഷിക്കാഗോ: അമേരിക്കന്‍ മലയാളി സ്പോര്‍ട്സ് പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പത്താമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ നോര്‍ത്ത് അമേരിക്കയിലെ മുന്‍നിര ടീമായ ടാമ്പാ ടൈഗേഴ്സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (25 – 19, 27 – 25), ബഫല്ലോ സോളിജിയേഴ്സ് ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വിജയകരമായി അരങ്ങേറിയ ടൂര്‍ണമെന്റ് ആയിരക്കണക്കിന് വോളിബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തി മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരം ഡോ. ജോര്‍ജ് മാത്യു ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റിന്റെ `ബാള്‍ ടോസിങ്’ മുന്‍ ഇന്ത്യന്‍ വനിതാ വോളിബോള്‍ താരം സുജാത സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. ഫൗണ്ടേഷന് പ്രസിഡന്റ് ജോര്‍ജുകുട്ടി നടുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഹവാന കിഴക്കേതില്‍, അമ്മു കണ്ടാരപ്പള്ളി, മായാ പുരയ്ക്കല്‍ എന്നിവര്‍ യഥാക്രമം അമേരിക്ക, ഇന്ത്യന്‍, കനേഡിയന്‍ ദേശീയ ഗാനം ആലപിച്ചു. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ സിറിയക് കൂവക്കാട്ടില്‍ സ്വാഗതം പറഞ്ഞു. ജോര്‍ജുകുട്ടി നടുപ്പറമ്പില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഫൗണ്ടേഷന്റെ ഭാവി പരിപാടികളേപ്പറ്റിയും, ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റിയും സംസാരിച്ചു. തുടര്‍ന്ന് ടൂര്‍ണമെന്റ് ചെയര്മാന് പീറ്റര്‍ കുളങ്ങര, ഫൗണ്ടേഷന് വൈസ് പ്രസിഡന്റ് പയസ് ആലപ്പാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ടൂര്‍ണമെന്റില്‍ ടൂര്‍ണമെന്റില്‍ ബഫല്ലോ, ഡിട്രോയിറ്റ്, ചിക്കാഗോ -എ, വാഷിംഗ്ടണ്‍, ഫിലാഡല്‍ഫി, ടാമ്പാ, ടൊറന്റോ, ഗ്ലെന്‍വ്യൂ സ്പൈക്കേഴ്സ്, ചിക്കാഗോ – ബി, ന്യൂജേഴ്സി, ഡാളസ്, ന്യൂയോര്‍ക്ക് എന്നീ പന്ത്രണ്ട് ടീമുകളാണ് മാറ്റുരച്ചത്.
ഇരു പൂളുകളിലായി നടത്തിയ വാശിയേറിയ മത്സരത്തില്‍ ടാമ്പാ & ന്യൂയോര്‍ക്ക്, ബഫല്ലോ & ഡാളസ് എന്നീ ടീമുകള്‍ സെമിഫൈനലില്‍ എത്തുകയായിരുന്നു.
ടൂര്‍ണമെന്റില്‍ വ്യക്തിഗത ട്രോഫികള്‍ നേടിയവര്‍ താഴെപ്പറയുന്നവരാണ്. അലക്സ് കുമാര്‍- മോസ്റ്റ് വാല്യുവബിള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് (ടാമ്പാ ടൈഗേഴ്സ്), അലക്സ് കുമാര്‍ – ബെസ്റ്റ് ഒഫന്സീസ് (ടാമ്പാ ടൈഗേഴ്സ്), ജോസഫ് പുരയ്ക്കല്‍ – ബെസ്റ്റ് ഡിഫന്‍സീവ് (ടാമ്പാ ടൈഗേഴ്സ്), അലോഷ് തോമസ് അലക്സ് – ബെസ്റ്റ് സെറ്റര്‍ (ബഫല്ലോ സോള്‍ജിയേഴ്സ്).
ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ടീമുകള്‍ക്ക് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ട്രോഫികള്‍ നല്കുകയുണ്ടായി. ഉദ്ഘാടനത്തിന്റെ എം,സിയായി പ്രവര്‍ത്തിച്ചത് ജോഗിയും, ജോസ് മണക്കാട്ടുമാണ്. ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി സജി പുതൃക്കയില്‍, സാജു കണ്ണംപള്ളി, സജി എറുപുറം, ലിന്സ്സണ് കൈതമല എന്നിവരുടെ കേരള സ്റ്റൈലിലുള്ള റണ്ണിംഗ് കമന്ററിയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ടൂര്‍ണമെന്റിന്റെ ഡയമണ്ട് സ്പോണ്സര് ജോണ്‍ പുതുശേരി & ഫാമിലി, പ്ലാറ്റിനം സ്പോണ്സര് സജി മുല്ലപ്പള്ളി & ഫാമിലി എന്നിവരേയും, ഈ ടൂര്‍ണമെന്റിന് അകമഴിഞ്ഞ് സഹായിച്ച എല്ലാ സ്പോണ്‍സേഴ്സ്, ടൂര്‍ണമെന്റ് ലൈവായി സംപ്രേഷണം ചെയ്ത ക്നാനായ വോയ്സ്, എഫ്.എം. മലയാളം റേഡിയോ, കേരളാ എക്സ്പ്രസ്, സംഗമം, ജോയിച്ചന്‍ പുതുക്കുളം ഡോട്ട്കോം, മലയാളം പത്രം, കരിങ്കുന്നം ലൈവ്, ഫോട്ടോഗ്രാഫര്‍ ഡൊമിനിക്ക് ചൊള്ളമ്പേല്‍ എന്നിവരെ നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഫൗണ്ടേഷന് ഭാരവാഹികളായ പയസ് ആലപ്പാട്ട്, സബി കദളിമറ്റം, ബിജോയി മാണി, പ്രിന്‍സ് തോമസ് എന്നിവരും, ടൂര്‍ണമെന്റ് ഭാരവാഹികളായ പീറ്റര്‍ കുളങ്ങര (ചെയര്മാന്) സിറിയക് കൂവക്കാട്ടില്‍ (ജനറല്‍ കണ്‍വീനര്‍), ജോസ് മണക്കാട്ട് (കോര്‍ഡിനേറ്റര്‍), മാത്യു തട്ടാമറ്റം (പി.ആര്.ഒ), ജോണ്‍ പാട്ടപതി, അലക്സ് പടിഞ്ഞാറേല്, ജോണിക്കുട്ടി പിള്ളവീട്ടില്‍, ബിനു കൈതക്കത്തൊട്ടി, ജോസ് ഓലിയാനി, അലക്സാണ്ടര്‍ കൊച്ചുപുര, സജി തേക്കുംകാട്ടില്‍, ടോമി ചക്കുങ്കല്‍, തോമസ് പുതുക്കരി, ഷിബു മുളയാനിക്കുന്നേല്‍, ബെന്നി പടിഞ്ഞാറേല്, റിന്റു ഫിലിപ്പ്, ലൂക്കാ ചവറാട്ട്, ഷാന്‍സ് തോട്ടുങ്കല്‍, ജീവന് തോട്ടിക്കാട്ട്, ടോമി സോംഗര, മജോ ഓട്ടപ്പള്ളി, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരാണ് ടൂര്‍ണമെന്റ് വന്വിജയകരമാക്കാന് നേതൃത്വം നല്‍കിയത്.
സ്നേഹത്തിന്റേയും ആദരവിന്റേയും, സേവനത്തിന്റേയും സന്തോഷം പകര്‍ന്നുകൊണ്ട് (Love, Respect, Care) പത്താമത് എന്‍.കെ. ലൂക്കോസ് ടൂര്‍ണമെന്റിന് കൊടിയിറങ്ങി. ഫൗണ്ടേഷന് പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ www.nklukosesportsfoundation.org സന്ദര്‍ശിക്കുക.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news