ഡാലസ്: 2015 ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ ഡാലസിലുള്ള ഒ. വി. വിജയന് നഗറില്‍ (ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സില്‍) ആയിരിക്കും ലാനയുടെ പത്താമത് നാഷണല്‍ കണ്വെന്ഷന് നടത്തുന്നത്. ‘ആടുജീവിതം’ എന്ന നോവലിലൂടെ പ്രശസ്തനായ പ്രവാസി സാഹിത്യകാരന് ബെന്യാമീനായിരിക്കും മുഖ്യാതിഥി.
പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിന്. പ്രവാസിയായ ഇദ്ദേഹം ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നായ ബഹ്റൈനിലായിരുന്നു താമസിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട ആണ് സ്വദേശം. ബെന്യാമീന് എന്നാ തൂലികാ നാമത്തിലാണ് ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതുന്നത്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ബെന്നി ഡാനിയേല്‍ എന്നാണ്. ആടുജീവിതം എന്ന നോവലിന് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ബഹ്റൈന്‍ കേരളീയസമാജം സാഹിത്യവിഭാഗം സെക്രട്ടറിയായും ബെന്യാമീന് എന്ന പ്രവാസി മലയാളി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അബീശഗിന്, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്, അല്‍ – അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പു നിറമുള്ള പകലുകള്‍ എന്നിവയാണ് പ്രധാനപ്പെട്ട നോവലുകള്‍. യുത്തനേസിയ, പെണ്മാറാട്ടം, ഇ.എം.എസും പെണ്‍കുട്ടിയും, മനുഷ്യന് എന്ന സഹജീവി എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ഇരുണ്ട വനസ്ഥലികള്‍, അനുഭവം ഓര്‍മ്മ യാത്ര, ഒറ്റമരത്തണല്‍, ഗ്രീന്‍ സോണിനു വെളിയില്‍ നിന്ന് എഴുതുമ്പോള്‍ എന്നിവയാണ് പ്രധാന ലേഖനങ്ങള്‍. അബുദാബി മലയാളി സമാജം കഥാപുരസ്കാരം (യുത്തനേസിയ), ചെരാത് സാഹിത്യവേദി കഥാപുരസ്കാരം (ബ്രേക്ക് ന്യൂസ്), അറ്റ്ലസ്-കൈരളി കഥാപുരസ്കാരം (പെണ്മാറാട്ടം), ഗെസാന്റെ കല്ലുകള്‍, കെ.എ.കൊടുങ്ങല്ലൂര്‍ കഥാപുരസ്കാരം (ആഡിസ് അബാബ), അബുദാബി ശക്തി അവാര്‍ഡ് (ആടുജീവിതം), നോര്‍ക്ക – റൂട്ട്സ് പ്രവാസി നോവല്‍ പുരസ്കാരം-2010 (ആടുജീവിതം), പട്ടത്തുവിള കരുണാകരന് സ്മാരക ട്രസ്റ്റ് അവാര്‍ഡ്-2012 (ആടുജീവിതം), നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം-2014 (മഞ്ഞവെയില്‍ മരണങ്ങള്), പത്മപ്രഭാ പുരസ്കാരം (ആടുജീവിതം) എന്നീ ബഹുമതികള്‍ ബെന്യാമീന് ലഭിച്ചിട്ടുണ്ട്.
ബെന്യാമീനെ അടുത്ത് പരിചയപ്പെടുവാനുള്ള ഈ അസുലഭ അവസരം അമേരിക്കന്‍ മലയാളികളായ എഴുത്തുകാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ലാന ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള എല്ലാവരും മുന്‍കൂട്ടി തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എഴുത്തുകാരുടെ സൌകര്യാര്‍ത്ഥം ഡി. എഫ്. ഡബ്ല്യു എയര്‍പോര്‍ട്ടിനു സമീപമുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സ് ആണ് കണ്വെന്ഷന് സ്ഥലമായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെത്തന്നെയാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൌകര്യവും ഒരുക്കിയിട്ടുള്ളത്.
(For your convinience the hotel we picked is conveniently located near by the DFW airport with free pick up and drop off services with the room price of $69.00. Please note that our meetings and accomadation will be at the same Hotel. www.AtriumHotelandSuites.com. Please click the link to see more details about the Hotel. Hotel Phone number is Tel: +1(972)513-0800 and mentioned the word LANA for special rate).
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസ് ഓച്ചാലില്‍ 469 363 5642, എബ്രഹാം തെക്കേമുറി 469 222 5521.
അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം എല്ലാ ആദ്യ വെള്ളിയാഴ്ചയും വൈകിട്ട് 8:00 മണി മുതല്‍ 10:00 മണി വരെ (EST).
വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ് 365923
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-972-505-2748
e-mail: sahithyasallapam@gmail.com or jain@mundackal.com
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply