Flash News

തോട്ടങ്ങളുടെ 10 ഏക്കര്‍ വരെ ഭൂമി ടൂറിസത്തിന് ഉപയോഗിക്കാം

September 16, 2015 , സ്വന്തം ലേഖകന്‍

oommanതിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടങ്ങളുടെ അഞ്ച് ശതമാനം ഭൂമി തോട്ട ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതില്‍ പരമാവധി 10 ഏക്കര്‍ വരെ ടൂറിസത്തിനായി വിനിയോഗിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമത്തിന് കേന്ദ്രാനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മറ്റാവശ്യങ്ങള്‍ക്കു നല്‍കുന്ന അഞ്ച് ശതമാനം ഭൂമിയുടെ 10 ശതമാനം വരെയോ പരമാവധി 10 ഏക്കറോ മാത്രമാവും ടൂറിസം ആവശ്യത്തിന് വിനിയോഗിക്കാനാവുക. 1000 ഏക്കര്‍ തോട്ട ഭൂമിയുള്ളിടത്ത് 50 ഏക്കര്‍ വരെ ഇതര ആവശ്യങ്ങള്‍ക്കും അതില്‍ അഞ്ചേക്കര്‍ വരെ മാത്രം ടൂറിസത്തിനും വിനിയോഗിക്കാം.തോട്ടവിളകള്‍ക്ക് വിലയിടിവ് ഉണ്ടാകുമ്പോള്‍ വരുമാന വര്‍ധനക്ക് ആവശ്യമായ പദ്ധതികള്‍ ഏറ്റെടുക്കാനും അനുമതിയുണ്ട്. ഹൈടെക് ഫാമിങ്, ഫ്ലോറി കള്‍ചര്‍, ഡെയറി ഫാമിങ്, ഒൗഷധത്തോട്ടങ്ങള്‍, ആയുര്‍വേദമരുന്ന് നിര്‍മാണം തുടങ്ങിയവക്കാണ് അനുമതി. ഇതും നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും.

നിയമപരമായല്ലാതെ തോട്ടമുടമകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് നിയമനടപടികളിലൂടെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സംസ്ഥാനത്തെ തോട്ടം മേഖലകളിലാകെ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അതിന് അതിന്റെതായ നടപടികള്‍ ഉണ്ടല്ലോയെന്നായിരുന്നു പ്രതികരണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top