പാലക്കാട്: ജില്ലാതല പൊലീസ് കംപ്ലൈന്റ് അതോറിറ്റി സിറ്റിങ്ങിലേക്ക് ഏഴ് തവണ നോട്ടീസ് അയച്ച് വിളിപ്പിച്ചിട്ടും പാലക്കാട് ടൗണ്‍ സൗത് മുന്‍ സി.ഐ ബി. സന്തോഷ് ഹാജരായില്ല. ഒക്ടോബര്‍ 16ന് ചേരുന്ന അടുത്ത സിറ്റിങ്ങില്‍ ഹാജരായില്ലങ്കില്‍ ആക്ഷേപം ബോധിപ്പിക്കാനില്ലന്ന് കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി ചെയര്മാന് കെ.വി. ഗോപിക്കുട്ടന് വ്യക്തമാക്കി.
കാര്‍ഡിയോളജിസ്റ്റ് അല്ലാത്ത ഡോക്ടര്‍ തെറ്റായ ചികിത്സ നടത്തിയതുമൂലം ഭാര്യക്ക് ശാരീരിക അവശത ഉണ്ടായെന്ന തേങ്കുറുശ്ശി വീതംപള്ളി വി.എം. സന്തോഷിന്‍െറ പരാതിയില്‍ കേസെടുക്കുന്നത് ഒരുവര്‍ഷം വൈകിപ്പിച്ചെന്നാണ് നിലവില്‍ കൊണ്ടോട്ടി സി.ഐ ആയ ബി. സന്തോഷിനെതിരായ പരാതി.
2011 ഒക്ടോബര്‍ 28നാണ് സന്തോഷിന്‍െറ ഭാര്യ സിജി ശ്വാസതടസ്സത്തെ തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെയുണ്ടായിരുന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. ജോസ് ജേക്കബ് വിവിധ ടെസ്റ്റുകള്‍ നടത്തിയ ശേഷം ഹൃദയസംബന്ധമായ കുഴപ്പമുണ്ടെന്ന് കാണിച്ച് മൂന്നുദിവസം അഡ്മിറ്റ് ചെയ്തു. തുടര്‍ന്ന് പലതവണ മരുന്ന് എഴുതിക്കൊടുത്തു. മൂന്ന് മാസത്തിനുശേഷം മറ്റൊരു ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ഹൃദയസംബന്ധമായ കുഴപ്പമില്ലന്ന് കണ്ടത്തെി. ഇല്ലാത്ത രോഗത്തിന് മരുന്ന് കഴിച്ചതിന്‍െറ പേരില്‍ ഭാര്യ ശാരീരികമായി അവശതയിലായെന്നും ചികിത്സ നടത്തിയ ഡോക്ടര്‍ക്ക് കാര്‍ഡിയോളജിസ്റ്റ് ആകാന്‍ യോഗ്യതയില്ലന്നും കാണിച്ച് സന്തോഷ് 2012 മാര്‍ച്ചില്‍ ടൗണ്‍ സൗത് സി.ഐക്ക് പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ മടിച്ചു.
പിന്നീട് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചതോടെ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത് പ്രകാരം 2013 ആഗസ്റ്റ് 24നാണ് കേസെടുത്തത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ഷാനവാസാണ് തുടരന്വേഷണം നടത്തിയത്. ഡോക്ടര്‍ ബ്രിട്ടനിലേക്ക് കടന്നെന്നും ഇദേഹത്തിന്െറ യോഗ്യതാരേഖ ഇ മെയില്‍ വഴി ലഭിച്ചെന്നും ആധികാരികത ഉറപ്പാക്കിയെന്നും കാണിച്ച് ഡിവൈ.എസ്.പി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ചികിത്സാ രേഖകളുടെ പകര്‍പ്പ് സ്വകാര്യ ആശുപത്രിക്കാര് ഹാജരാക്കാത്തതിനാല്‍ ഡോക്ടര്‍ തെറ്റായ രീതിയില്‍ ചികിത്സ നടത്തിയെന്ന കാര്യം തെളിയിക്കാനാവില്ലന്നാണ് പൊലീസ് നിലപാട്. അന്വേഷണത്തില്‍ ഡിവൈ.എസ്.പി വീഴ്ച വരുത്തിയതായി വി.എം. സന്തോഷ് പരാതി നല്‍കിയിരുന്നെങ്കിലും ഇക്കാര്യം കോടതി തീര്‍പ്പിനുശേഷം പരിഗണിക്കാമെന്ന് അതോറിറ്റി ചെയര്മാന് വ്യക്തമാക്കി.
കേസെടുക്കാന്‍ വൈകിയതിനാലാണ് ഡോക്ടര്‍ വിദേശത്തേക്ക് കടന്നതെന്നും ഐ.പി.സി 166 എ വകുപ്പ് പ്രകാരം സി.ഐയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സന്തോഷ് വാദിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply