Flash News

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി

September 17, 2015 , സ്വന്തം ലേഖകന്‍

helmet_01609015കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ഹെല്‍മറ്റ് ധരിക്കണമെന്ന മോട്ടോര്‍വാഹന നിയമത്തിലെ നിബന്ധനയില്‍ ഇളവ് നല്‍കി 12 വര്‍ഷം മുമ്പ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഭേദഗതി വിജ്ഞാപനം ഹൈകോടതി സ്റ്റേചെയ്തു.

കേന്ദ്ര മോട്ടോര്‍വാഹന ആക്ട് 129ാം വകുപ്പനുസരിച്ച് പിന്‍സീറ്റിലുള്ളവരും ഹെല്‍മറ്റ് ധരിക്കണമെന്ന് വ്യവസ്ഥയുണ്ട്. രോഗികള്‍ക്കോ സിഖ്മതസ്ഥര്‍ക്കോ മാത്രമേ ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കാവൂ. എന്നാല്‍, ഇതിനു വിരുദ്ധമായാണ് കേരള മോര്‍ട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതിവരുത്തി 2003 ഓക്ടോബര്‍ 13ന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതെന്ന് ഹരജിയില്‍ പറയുന്നു. ഇത് ഭരണഘടനയുടെയും മോട്ടോര്‍വാഹന നിയമത്തിന്‍െറയും ലംഘനവുമാണെന്നായിരുന്നു ഹരജിയിലെ ആരോപണം. പിന്‍സീറ്റില്‍ യാത്രചെയ്യുന്ന സ്ത്രീകളടക്കം നിരവധി പേര്‍ റോഡില്‍വീണ് ജീവന്‍ പൊലിയുന്നുണ്ടെന്നും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി പ്രഥമദൃഷ്ട്യാ നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരള മോട്ടോര്‍വാഹന നിയമത്തിലെ 347ാം വകുപ്പിലാണ് ഇരുചക്ര വാഹനയാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് നിബന്ധനയുള്ളത്. ഇതിനൊപ്പം ഉപവകുപ്പ് ‘എ’ കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഹെല്‍മറ്റ് ധരിക്കുന്നതിനെ അനുകൂലിച്ച് 2003ലെ നാരായണന്‍ നായര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനനുകൂലമായി ഫുള്‍ബെഞ്ചിന്‍െറ വിധിയുമുണ്ടായിരുന്നു. എന്നാല്‍, കേന്ദ്ര മോട്ടോര്‍വാഹന നിയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാര്‍ കോടതി നിര്‍ദേശംപോലും അവഗണിച്ച് നിയമത്തില്‍ ഇളവനുവദിക്കുകയാണ് ചെയ്തത്. ഹരജിയില്‍ സര്‍ക്കാറിന്റെ വാദം കേട്ടശേഷമായിരിക്കും അന്തിമ ഉത്തരവുണ്ടാകുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top