എന്‍.വൈ.എം.എസ്‌.സി കൈരളി കപ്പ്‌ ടൂര്‍ണമെന്റ്‌: ടൊറന്റോ ജി.ടി.എ അലൈന്‍സ്‌ ജേതാക്കള്‍

image

ന്യൂയോര്‍ക്ക്‌: കാണികള്‍ക്ക്‌ ആവേശത്തിന്റെ ഉജ്വല നിമിഷങ്ങള്‍ സമ്മാനിച്ച 28-മത്‌ കൈരളി കപ്പ്‌ സോക്കര്‍ ടൂര്‍ണമെന്റില്‍ ഫിലാഡല്‍ഫിയ ആര്‍സണലിനെ 1- 0 എന്ന സ്‌കോറില്‍ തോല്‍പിച്ച്‌ ടൊറന്റോ ജി.ടി.എ അലൈന്‍സ്‌ ജേതാക്കളായി. വടക്കേ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും എട്ടു ടീമുകള്‍ ശനിയും ഞായറും ആയി നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

മെറ്റ്‌ ലൈഫിന്റെ സാമുവേല്‍ ഫിലിപ്പോസ്‌ സ്‌പോണ്‍സര്‍ ചെയ്‌ത എവര്‍റോളിംഗ്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും വിജയികള്‍ക്ക്‌ അദ്ദേഹം സമ്മാനിച്ചു. കുട്ടികള്‍ക്കായി നടന്ന എന്‍.വൈ.എം.എസ്‌.സി യൂത്ത്‌ ഫൈനല്‍സ്‌ അത്യന്തം ആവേശകരമായി അവസാനിച്ചു. ക്രിഡ്‌ മോര്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ നടന്ന മത്സരങ്ങള്‍ കാണുവാന്‍ നൂറുകണക്കിന്‌ സോക്കര്‍ പ്രേമികള്‍ എത്തിയിരുന്നു. പ്രസിഡന്റ്‌ ഈപ്പന്‍ ചാക്കോ സ്വാഗതവും, സെക്രട്ടറി സക്കറിയാ മത്തായി നന്ദിയും പ്രകാശിപ്പിച്ചു.

image (1)

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment