കൊച്ചി: റിലീസിങ് തടസ്സപ്പെടുത്തി തിയറ്റര്‍ ഉടമകളും വിതരണക്കാരും ഏറ്റുമുട്ടല്‍. പെരുന്നാള്‍ റിലീസുകളടക്കം പുതിയ സിനിമകള്‍ അനിശ്ചിതത്വത്തിലായി. തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതാക്കളുടെ തിയറ്ററുകള്‍ക്കെതിരെ വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചില്ലങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍െറ തീരുമാനം. പ്രശ്ന പരിഹാരത്തിനായി വെള്ളിയാഴ്ച കൊച്ചിയില്‍ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന് തുടര്‍ സമരപരിപാടികള്‍ പിന്നീട് ആലോചിക്കുമെന്ന് വ്യക്തമാക്കി.
ലിബര്‍ട്ടി ബഷീര്‍, ഷാജു അക്കര, സാജു ജോണി, സന്തോഷ് എന്നിവരുടെ 20 തിയറ്ററുകള്‍ക്കെതിരെ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് തിയറ്റര്‍ ഉടമകളുടെ ആരോപണം.
തിയറ്റര്‍ ഉടമകളുടെ നേതാക്കള്‍ക്കെതിരെ വിലക്കേര്പ്പെടുത്തിയിട്ടില്ലന്നാണ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് സിയാദ് കോക്കര്‍ പറയുന്നത്. ഏത് സിനിമക്കാണ് വിലക്കെന്ന് നേതാക്കള്‍തന്നെ വ്യക്തമാക്കണമെന്നും ഡിസ്ട്രിബ്യൂട്ടേഴ്സ് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച റിലീസിങ് നിശ്ചയിച്ചിരുന്ന, ‘ഞാന്‍ സംവിധാനം ചെയ്യു’മെന്ന ചിത്രത്തെ തിയറ്റര്‍ ഉടമകള്‍ വിലക്കിയതായി ബാലചന്ദ്രമേനോന് അറിയിച്ചതായി സിയാദ് കോക്കര്‍ പറഞ്ഞു. വെള്ളിയാഴ്ച റിലീസിങ് നിശ്ചയിച്ചിരുന്ന ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’, ‘എന്ന് നിന്‍െറ മൊയ്തീന്’, ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്നീ സിനിമകളുടെ റിലീസിങ്ങും നടക്കില്ലന്ന് ഉറപ്പായിട്ടുണ്ട്.
തിയറ്റര്‍ ഉടമകള്‍ക്കെതിരെയുള്ള വിലക്കിനെ തുടര്‍ന്നാണ് സിനിമകളുടെ റിലീസിങ് തടസ്സപ്പെട്ടതെന്നും എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് നടപടി പൂര്ത്തിയായിട്ടില്ലന്ന വിശദീകരണമാണ് നിര്‍മാതാക്കള്‍ നല്കുന്നതെന്നുമാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന് ആരോപിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply