നേതാജി സുഭാഷ് ചന്ദ്രബോസ് 1964 വരെ ജീവിച്ചിരുന്നു…!!

Untitledകൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച രഹസ്യരേഖകള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. സര്‍ക്കാരിലും പോലീസ് ലോക്കറുകളിലുമായി രഹസ്യമായി സൂക്ഷിച്ചിരുന്ന 60 ഫയലുകളാണ് പരസ്യപ്പെടുത്തിയത്. നേതാജിയുടെ കുടുംബാംഗങ്ങള്‍ക്കാണ് ആദ്യം ഫയലുകള്‍ കൈമാറിയത്. തുടര്‍ന്ന് കൊല്‍ക്കത്ത പോലീസ് മ്യൂസിയത്തിലും ഇത് പ്രദര്‍ശനത്തിന് വച്ചു. തിങ്കളാഴ്ച മുതല്‍ ഫയലുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും.

1945ലെ വിമാനാപകടത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടിട്ടില്ലെന്നും 1964 വരെ അദ്ദേഹം ജീവിച്ചിരുന്നുവെന്നുമാണ് സൂചന. അമെരിക്ക, യുകെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ രേഖകളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ ഒന്നും തന്നെ വിമാനാപകടത്തില്‍ ബോസ് മരിച്ചതായി വ്യക്തമാക്കുന്നില്ല. മരണം സ്ഥിരീകരിച്ച് അഞ്ചു മാസങ്ങള്‍ക്ക് ശേഷം മഹാത്മാ ഗാന്ധി, നേതാജി ജീവിച്ചിരിക്കുന്നതായി പറഞ്ഞുവെന്ന രേഖകളുമുണ്ട്.

റഷ്യയിലാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും പിന്നീട് ചൈന വഴി ഇന്ത്യയിലേക്ക് എത്തിയെന്നും അമെരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ രേഖകളില്‍ വ്യക്തമാക്കുന്നു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ട 64 ഫയലുകളിലാണ് ഈ വിവരങ്ങളുള്ളത്.

12,277 പേജുകളിലായിട്ടാണ് ഡീക്ലാസിഫൈ ചെയ്ത 60 ഫയലുകളുള്ളത്. നേതാജിയെക്കുറിച്ചുള്ള മുഴുവന്‍ ഫയലുകളും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റിയതായും യഥാര്‍ഥ ഫയലുകള്‍ മ്യാസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ടെന്നും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സൂരജിത് കര്‍പുര്‍കായസ്ത അറിയിച്ചു. രേഖകള്‍ ഡി.വി.ഡിയിലാക്കിയാണ് നേതാജിയുടെ കുടുംബത്തിന് കൈമാറിയത്.  64 ഫയലുകളില്‍ ഒമ്പതെണ്ണം ഇന്‍റലിജന്‍സ് ബ്രാഞ്ചില്‍ നിന്നും ബാക്കിയുള്ള 55 രേഖകള്‍ കൊല്‍ക്കത്ത പൊലീസില്‍ നിന്നുള്ളതുമാണ്.

ഇതോടെ നേതാജിയുടെ മരണം സംബന്ധിക്കുന്ന ദുരൂഹതകള്‍ക്ക് കൂടുതല്‍ വ്യക്തത വരുമെന്നാണ് സൂചന. നേരത്തെ, നേതാജിയുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ കുടുംബത്തെ നിരീക്ഷിക്കാന്‍ ജവഹര്‍ലാല്‍ നെഹ്റു നിര്‍ദേശം നല്‍കിയിരുന്നതായി വിവരങ്ങളുണ്ടായിരുന്നു. നേതാജി വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇവിടെ ശ്രദ്ധേയമാണ്. 1941 ജനവരി 16ന് വീട്ടുതടങ്കലില്‍ നിന്ന് നേതാജി രക്ഷപ്പെട്ടതിനെക്കുറിച്ചുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഫയലുകളുടെ കൂട്ടത്തിലുണ്ട്.

നേതാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജവഹര്‍‌ലാല്‍ നെഹ്‌റുവിന് എത്രത്തോളം അറിവുണ്ടായിരുന്നെന്നും, കള്ള പ്രചരണം എന്തിനു നടത്തിയെന്നും, നേതാജിയുടെ കുടുംബത്തെ നിരീക്ഷിക്കാന്‍ എന്തിനാണ് ജവഹര്‍‌ലാല്‍ നെഹ്റു വ്യഗ്രത കാട്ടിയതെന്നുമുള്ള രഹസ്യങ്ങള്‍ വരും നാളുകളില്‍ മറനീക്കി പുറത്തുവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫയലുകള്‍ പുറത്തുവിട്ട ഈ ദിവസം ചരിത്ര ദിനമാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഇതിനിടെ നേതാജിയുടെ തിരോധാനം സംബന്ധിച്ച കൂടുതല്‍ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Related News

Leave a Comment