Flash News

ബ്രദര്‍ ഡാമിയന്‍ ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു

September 19, 2015 , ജോയിച്ചന്‍ പുതുക്കുളം

image (1)കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ചായ കൊച്ചി ബ്ലെസിംഗ്‌ സെന്ററിന്റെ സ്ഥാപക സീനിയര്‍ പാസ്റ്ററും, അനുഗ്രഹീത ദൈവ വചന അധ്യാപകനും, `ബ്ലെസിംഗ്‌ ടുഡേ’ ടിവി പ്രോഗ്രാമിലൂടെയും, ബ്ലെസിംഗ്‌ ഫെസ്റ്റിവലിലൂടെയും ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ സുപരിചിതരായ ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും സെപ്‌റ്റംബര്‍ 20-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ന്യൂലൈഫ്‌ കമ്യൂണിറ്റി ചര്‍ച്ച്‌, 2680 ഹണ്ടിംഗ്‌ടണ്‍ പൈക്ക്‌, ഹണ്ടിംഗ്‌ടണ്‍ വാലി, പി.എ-19006 (NewLife Community Church, 2680 Huntington Pike, Huntington Valley, PA 19006) -ല്‍ ദൈവവചന പ്രഘോഷണം നടത്തുന്നതാണ്‌.

അമേരിക്കയില്‍ അതിവേഗം വളരുന്ന സഭകളില്‍ ഒന്നായ ഫിലാഡല്‍ഫിയ റിവൈവല്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തുന്ന ദൈവ വചന രോഗസൗഖ്യ ശുശ്രൂഷയില്‍ ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ ശുശ്രൂഷിച്ചിട്ടുണ്ട്‌.

ബ്രദര്‍ പി.ജി വര്‍ഗീസ്‌, തോമസുകുട്ടി ബ്രദര്‍ (സ്വര്‍ഗ്ഗീയ വിരുന്ന്‌), പാസ്റ്റര്‍ ജോണ്‍സണ്‍ വര്‍ഗീസ്‌ (ബാംഗ്ലൂര്‍), പാസ്റ്റര്‍ അനിസണ്‍ (കാനഡ), ബ്രദര്‍ സജിത്ത്‌ കണ്ണൂര്‍ തുടങ്ങിയ അഭിഷിക്തന്മാര്‍ ഈ സഭയില്‍ ശുശ്രൂഷിച്ചിട്ടുണ്ട്‌.

രോഗികള്‍, വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പടുന്നവര്‍ എന്നിവര്‍ക്കായി ബ്രദര്‍ ഡാമിയനും, സിസ്റ്റര്‍ ക്ഷമ ഡാമിയനും പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്‌.

വിവിധ ലോകരാജ്യങ്ങളിലുള്ള ‘ബ്ലെസിംഗ്‌ ടുഡേ’ ടിവി പ്രോഗ്രാമിന്റെ പ്രേക്ഷകരുടെ സമയ സൗകര്യപ്രകാരം ടിവി പ്രോഗ്രാം www.blessingtoday.tv വെബ്‌സൈറ്റില്‍ കാണാവുന്നതാണ്‌.

ജാതി-മത-സഭാ വ്യത്യാസമെന്യേഎല്ലാവര്‍ക്കും കടന്നുവന്ന്‌ അനുഗ്രഹം പ്രാപിക്കാന്‍ ക്ഷണിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 215 680 3572, 215 677 4181, 267 265 3273. www.blessingtoday.tv


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top