പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

PERUNNAL NILAV 2015 RELEASED
മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം ടീ ടൈം മാനേജര്‍ ശിബിലി മുഹമ്മദിന് ആദ്യ പ്രതി നല്‍കി ലുലു എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ അര്‍ഷാദ് ഹംസ നിര്‍വഹിക്കുന്നു.

ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം കാറ്റര്‍ കാറ്ററിംഗ് ഓഡിറ്റോറിയത്തില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങില്‍ ടീ ടൈം മാനേജര്‍ ശിബിലി മുഹമ്മദിന് ആദ്യ പ്രതി നല്‍കി ലുലു എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ അര്‍ഷാദ് ഹംസയാണ് പ്രകാശനം നിര്‍വഹിച്ചത്.

ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. അല്‍ ഹയ്കി ട്രാന്‍സ്ലേഷന്‍സ് മാനേജര്‍ മുഹമ്മദ് സലീം, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ക്വിക് പ്രിന്റ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ കല്ലന്‍, ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ടി. എം. കബീര്‍, ഫള്‌ലു സാദത്ത് എന്നിവര്‍ സംസാരിച്ചു. വാല്‍മാക്‌സ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടര്‍ ശംസുദ്ധീന്‍ എടവണ്ണ, കഌക്കോണ്‍ മാര്‍ക്കറ്റിംഗ് സൂപ്പര്‍വൈസര്‍ തുഫൈല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ആഘോഷങ്ങളും വിശേഷാവസരങ്ങളും സമൂഹത്തില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും സാമൂഹ്യ സൗഹാര്‍ദ്ധം മെച്ചപ്പെടുത്തുവാനും സഹായകകരമാകണമെന്നതാണ് ഈ പ്രസിദ്ധീകരണത്തിന്റെ പ്രാധാന്യമെന്ന് ചടങ്ങില്‍ സംസാരിച്ച മീഡിയ പ്‌ളസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. പെരുന്നാള്‍ സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ധത്തിന്റേയും സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ അര്‍ഥവത്താക്കുമെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് സ്‌നേഹ സന്ദേശങ്ങള്‍ കൈമാറുവാനും ഈദിന്റെ ചൈതന്യം നിലനിര്‍ത്തുവാനും പെരുന്നാള്‍ നിലാവ് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ നന്ദി പറഞ്ഞു. പെരുന്നാള്‍ നിലാവ് ചീഫ് കോര്‍ഡിനേറ്റര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, അശ്കര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പെരുന്നാള്‍ നിലാവിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Related News

Leave a Comment