Flash News

നരേന്ദ്രമോഡിക്ക് മുന്നറിയിപ്പുമായി ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക റാലി

September 20, 2015 , സ്വന്തം ലേഖകന്‍

congress kissan rally

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് ദല്‍ഹിയിലെ രാംലീല മൈതാനത്ത് കിസാന്‍ റാലി സംഘടിപ്പിച്ചു. ആയിരങ്ങള്‍ അണിനിരന്ന റാലിയില്‍ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി അണിനിരന്നു.

പാര്‍ലമെന്‍റില്‍ പാസാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകള്‍ സംസ്ഥാന സര്‍ക്കാറുകള്‍ മുഖേന പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ബില്ലിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലന്നും സോണിയ പറഞ്ഞു.

ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിയമവ്യവസ്ഥകള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലേക്ക് കേന്ദ്രം എത്തിച്ചേര്‍ന്നതിനെക്കുറിച്ച് പറയുമ്പോഴാണ്, സര്‍ക്കാറിന് പിന്നാമ്പുറ ലക്ഷ്യമുണ്ടെന്ന് സോണിയ ആരോപിച്ചത്. വ്യവസായികള്‍ക്കു വേണ്ടി കര്‍ഷകരുടെ താല്‍പര്യം ബലികഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സോണിയ പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ നോക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല. റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും സോണിയ എടുത്തു പറഞ്ഞു.

വികസനത്തിന്റെ വഴിയില്‍ കോണ്‍ഗ്രസ് തടസ്സം നില്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തുന്നു. അതു കേള്‍ക്കുമ്പോള്‍ ചിരിയും സഹതാപവുമാണ് വരുന്നത്. നിങ്ങളുടെ ആശയ ഗുരുക്കന്മാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ടോ?. സ്വാതന്ത്ര്യത്തിനു വേണ്ടി സഹിച്ചിട്ടുണ്ടോ?. തെറ്റായ വികസന മാതൃകക്ക് തീര്‍ച്ചയായും കോണ്‍ഗ്രസ് തടസ്സങ്ങള്‍ ഉണ്ടാക്കുമെന്നും സോണിയ പറഞ്ഞു.

കര്‍ഷക ഭൂമിയിലാണ് കേന്ദ്രത്തിന്‍െറ കണ്ണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകന് ഭൂമി രണ്ടാമത്തെ മാതാവാണ്. അത് പിടിച്ചുപറിക്കാനാണ് മോദി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ ‘ഇന്ത്യയില്‍ നിര്‍മിക്കാ’മെന്ന പദ്ധതി ‘ഇന്ത്യയില്‍ നിന്നെടുക്കാം’ എന്നായി പരിണമിച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എ.കെ. ആന്‍റണി, ഭൂപീന്ദര്‍സിങ് ഹൂഡ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top