തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്‍െറ അന്വേഷണം അവസാനിപ്പിച്ചു

1439170763_1439170763_thechikkattuതൃശൂര്‍: ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച കേസിന്‍െറ അന്വേഷണം അവസാനിച്ചു. രാമചന്ദ്രന്റെ പാപ്പാന്‍ ഷിബു വിഷം കഴിച്ച് മരിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിച്ചത്.

ആഗസ്റ്റ് ഏഴിനായിരുന്നു ആനക്ക് നല്‍കാനുള്ള ഒൗഷധച്ചോറില്‍ ബ്ലേഡ് കണ്ടത്തെിയത്. ഷിബുവാണ് ബ്ലേഡ് കണ്ടത്തെി മറ്റുള്ളവരെ വിവരം അറിയിച്ചത്. ദേവസ്വത്തിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. പിന്നീട് അവസാനിപ്പിച്ചു. പിന്നീട് ആനപ്രേമികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വീണ്ടും അന്വേഷണം തുടങ്ങി. ഇതിനിടയിലാണ് പാപ്പാന്‍ ഷിബു വിഷം കഴിച്ച് മരിച്ചത്. പൊലീസിന്റെ മാനസീക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആന ഉടമ ഫെഡറേഷന്‍ ആരോപിച്ചിരുന്നു.

ആഗസ്റ്റ് 16നായിരുന്നു പാപ്പാന്‍ ഷിബു മരിച്ചത്. അതോടെ അന്വേഷണം നിലച്ചു. രാമചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് താനല്ലന്ന് ഷിബു വിഷം കഴിഞ്ഞശേഷം പൊലീസിനോട് പറഞ്ഞിരുന്നു. സംഭവത്തിനു പിന്നില്‍ ആരാണെന്ന കാര്യം ഷിബുവിന് അറിവുണ്ടായിരുന്നതായാണ് സൂചന.

Print Friendly, PDF & Email

Related News

Leave a Comment