Flash News

12,000 താമരകളുപയോഗിച്ച് പൂക്കളം

September 22, 2015 , സ്വന്തം ലേഖകന്‍

thamara kalam

തിരുനാവായ: താമരയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പരിസ്ഥിതി സംഘടനയായ റീ-എക്കൗയുടെ 25ാം വാര്‍ഷികാഘോഷ ഭാഗമായി എടക്കുളം കുന്നുംപുറത്ത് ഭീമന്‍ താമരപ്പൂക്കളം ഒരുക്കി. ഇരുപതോളം കര്‍ഷകര്‍ 12,300 ചെന്താമരകളുമായാണ് എത്തിയത്. 1200 അടി ചുറ്റളവിലുള്ള താമരക്കളം ഇലകള്‍കൊണ്ട് അലങ്കരിച്ചിരുന്നു.

ദേശീയപുഷ്പമായ താമരയെ കാര്‍ഷികവിളകളില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ കര്‍ഷകര്‍ നേരിടുന്ന ദുരിതം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ശ്രദ്ധയില്‍കൊണ്ടു വരാനാണ് കളം ഒരുക്കിയത്. ഒരു ലക്ഷത്തിലധികം രൂപയുടെ പൂക്കളാണ് കര്‍ഷകര്‍ ശേഖരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top