കൊച്ചി: ആലപ്പുഴ കൈതവനത്ത് തിങ്കളാഴ്ച ഗുരുതര വെട്ടേറ്റ ആലപ്പുഴ പഴവീട് ഉണ്ണിത്തറവീട്ടില് പ്രദീപിന്റെ മകന് പ്രണവിന്റെ (21) അവയവങ്ങള്‍ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ തുന്നിച്ചേര്‍ത്തു. വലത് കണ്ണങ്കാലിലും വലത് കണ്ണങ്കൈയിലും ഇടത് കാല്പാദത്തിലും കീഴ്ചുണ്ടിലും തലക്കുമാണ് ആഴത്തില്‍ വെട്ടേറ്റിരുന്നത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്ക് എറണാകുളത്ത് എത്തിക്കുകയായിരുന്നു.
സീനിയര്‍ ഓര്‍ത്തോപീഡിക്സ് സര്ജന് ഡോ. സബിന്‍ വിശ്വനാഥ്, പ്ലാസ്റ്റിക് സര്ജന്, ഡോ. എ.ജെ. ഗില്‍ഡ്, അനസ്തെറ്റിസ്റ്റ് ഡോ. ആര്. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രാവിലെ 9.30ന് ആരംഭിച്ച ശസ്ത്രക്രിയ ആറര മണിക്കൂര്‍ നീണ്ടു. വൈകുന്നേരം നാലോടെ പ്രണവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news