Flash News

‘അവരെന്നെ തീവ്രവാദിയാക്കി’; ഇനി ആ സ്‌കൂളിലേക്ക് ഞാനില്ല: അഹമ്മദ് മുഹമ്മദ്

September 23, 2015 , മൊയ്തീന്‍ പുത്തന്‍‌ചിറ

ahmed-mohamed-featured-582x392

ന്യൂയോര്‍ക്ക്: വീട്ടില്‍ നിന്ന് സ്വന്തമായി ഉണ്ടാക്കിയ ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് അദ്ധ്യാപകര്‍ പോലീസിലേല്‍പ്പിച്ച വിദ്യാര്‍ത്ഥി അഹമ്മദ് മുഹമ്മദ് സ്‌കൂള്‍ വിട്ടു. ടെക്‌സാസിലെ മക്ആര്‍തര്‍ ഹൈസ്‌കൂളിലെ പഠനം അവസാനിപ്പിച്ചതായി അഹമ്മദ് മുഹമ്മദും പിതാവും അറിയിച്ചു. തനിക്ക് ഇനി ആ സ്‌കൂളിലേക്ക് പോകാനാകില്ലെന്ന് അഹമ്മദ് പറഞ്ഞു.

തന്റെ എല്ലാ മക്കളേയും ടെക്‌സാസിലെ സ്‌കൂളില്‍ നിന്ന് മാറ്റിയതായി അഹമ്മദ് മുഹമ്മദിന്റെ പിതാവ് മുഹമ്മദ് എല്‍ ഹസന്‍ പറഞ്ഞു. എന്റെ മക്കള്‍ ഇനി ആ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നില്ല. അവര്‍ക്ക് അവിടെ തൃപ്തിയോടെ തുടരാനാകില്ലബ മുഹമ്മദ് എല്‍ ഹസന്‍ പറഞ്ഞു.

14കാരനായ അഹ്മദ് മുഹമ്മദ് വീട്ടിലുണ്ടാക്കിയ ക്ലോക്ക് സ്‌കൂളില്‍ കൊണ്ടുവന്നതാണ് പ്രശ്‌നമായത്. ടീച്ചറെ കാണിക്കാന്‍ വേണ്ടിയായിരുന്നു സ്‌കൂളില്‍ കൊണ്ടുവന്നത്. എന്നാല്‍ ക്ലോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ളവര്‍ കുട്ടിക്ക് പിന്തുണയര്‍പ്പിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top