Flash News

‘കെസ്റ്റര്‍ ലൈവ് 2015’ ഒക്ടോബര്‍ 4ന് ഹ്യൂസ്റ്റണില്‍

September 23, 2015 , ജീമോന്‍ റാന്നി

KESTER-SHOW-SLIDE

ഹ്യൂസ്റ്റണ്‍: ആത്മിയാനുഭവം പകരുന്ന ശ്രവണസുന്ദര ഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ക്രൈസ്തവ സംഗീത ലോകത്തെ മധുരഗായകന്‍ കെസ്റ്ററും സംഘവും ഹ്യൂസ്റ്റണിലെത്തുന്നു. ഹ്യൂസ്റ്റണിലെ സംഗീതപ്രേമികള്‍ക്ക് കെസ്റ്റര്‍ ലൈവ് 2015 സംഗീതനിശയില്‍ കൂടി വേദിയൊരുക്കുന്നത് എം.എം എന്റര്‍ടെയിമെന്റും, റെഡിമര്‍ കിംഗ്ഡമും സം‌യുക്തമായി ചേര്‍ന്നാണ്.

ഒക്ടോബര്‍ 4 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന ഈ അപൂര്‍‌വ്വ സംഗീതനിശയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന കെസ്റ്റര്‍ എന്ന ക്രിസ്തീയ ഗാനഗന്ധര്‍‌വ്വന്‍ മലയാള ക്രൈസ്തവ മനസ്സുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്. അദ്ധേഹത്തോടൊപ്പം പ്രശസ്ത ഗായകരായ ബിനോയ് ചാക്കോയും, സിസിലി എബ്രഹാമും, സംഗീത സം‌വിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രായോടൊപ്പം അണിനിരക്കും.

കെസ്റ്റര്‍ ലൈവ് 2015 മലയാളികളായ എല്ലാ ക്രൈസ്തവ സംഗീത ആസ്വാദകര്‍ക്കും ഒരു പുത്തന്‍ അനുഭവമായിരിക്കും എന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ടിക്കെറ്റുകൾ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളിൽ നിന്നും redeemerkingdom.com വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങള്‍ക്ക്: റോയ് ജോർജ് : 832 642 5607, ജോസഫ് വർഗീസ് : 832 605 6715, ഫിന്നി രാജു : 832 646 9078, റെനി ദാനിയേല്‍ – 281 912 5319.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top