Flash News

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എസ്. സന്ദര്‍ശനം ആരംഭിച്ചു

September 23, 2015 , മൊയ്തീന്‍ പുത്തന്‍‌ചിറ

obamam3ന്യൂയോര്‍ക്ക് : ക്യൂബന്‍ സന്ദര്‍ശനത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ അമേരിക്കയിലെത്തി. മെരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് ബേസിലെത്തിയ മാര്‍പാപ്പയെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയും വൈസ് പ്രസിഡന്‍റ് ജോ ബൈഡനും ഇരുവരുടെയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ചരിത്രമായ ക്യൂബ സന്ദര്‍ശനത്തിന് ശേഷമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയിലെത്തിയത്. മാര്‍പാപ്പയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

അമേരിക്കയിലെത്തിയ മാര്‍പാപ്പക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. വാഹനവ്യൂഹം കടന്നു പോയ പാതയോരങ്ങളില്‍ പ്രദേശവാസികള്‍ മാര്‍പാപ്പക്ക് അഭിവാദ്യം അര്‍പ്പിച്ചു. അമേരിക്ക സന്ദര്‍ശിക്കുന്ന കത്തോലിക്ക സഭയുടെ നാലാമത്തെ പരമാധ്യക്ഷനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. 50 വര്‍ഷം മുമ്പ് 1965 ഒക്ടോബറില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് അവസാനമായി അമേരിക്ക സന്ദര്‍ശിച്ചത്.

വാഷിംഗ്ടണ്‍ ഡിസി, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്‍റെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് വൈറ്റ് ഹൗസില്‍ ഒബാമയുമായി കൂടിക്കാഴ്ച നടത്തും. ലോക സമാധാനം, യൂറോപ്യന്‍ അഭയാര്‍ഥി പ്രശ്നം, ക്യൂബ ബന്ധം എന്നിവയാണ് കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങള്‍. തുടര്‍ന്ന് യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. യു.എന്‍ പൊതുസഭയുടെ 70ാം വര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ലോക നേതാക്കളുടെ സംഗമത്തില്‍ പങ്കെടുക്കും. സെന്‍റ് മാത്യൂസ് കത്തീഡ്രലില്‍ യുഎസിലെ മെത്രാന്മാരുമൊത്ത് പ്രാര്‍ത്ഥന നടത്തും. വൈകിട്ട് വാഷിംഗ്ടണിലെ ബസിലിക്കയില്‍ കുര്‍ബാന മധ്യേ ജൂനിപെറോ സെറോയെ വിശുദ്ധനായി പ്രഖ്യാപിക്കും. ഞായറാഴ്ച മാര്‍പാപ്പ റോമിലേക്ക് മടങ്ങും.

നാളെ അമേരിക്കന്‍ കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന പോപ് ഫ്രാന്‍സിസ് വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. ക്യൂബക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് അമേരിക്ക പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് യാത്രാമധ്യേ പോപ്പ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പോപ്പ് ആവശ്യപ്പെട്ടു. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിലെ സ്മാരകത്തില്‍ നടക്കുന്ന പ്രാര്‍ഥന ചടങ്ങില്‍ ഹിന്ദു, സിക്ക് മത നേതാക്കളും പോപ്പിനൊപ്പം വേദി പങ്കിടും. പോപ്പിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ap_pope_francis_21_jc_150922_4x3_9922015_9$largeimg223_Sep_2015_005136243 150922155844-04-pope-visit-0922-exlarge-tease obamam_2 obamam2 pope-francis-obama-us-visit


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top