രാജസ്ഥാനില്‍ പരിശീലനത്തിനിടെ സൈനികന്‍ മരിച്ചു

mdnജയ്പൂര്‍: രാജസ്ഥാനില്‍ ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ പരിശീലനത്തിനിടെ അപകടത്തില്‍ സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചു. 32കാരനായ മേജര്‍ ധ്രുവ് യാദവ് ആണ് മരിച്ചത്. ജയ്സാല്‍മര്‍ ജില്ലയില്‍ പൊക്രാനടുത്ത് പതിവ് പരിശീലനത്തിനിടയിലാണ് അപകടം.

ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയായ മേജര്‍ ധ്രുവ് യാദവ് വിവാഹിതനാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതര്‍ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment