Flash News

സരിതയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

September 24, 2015 , സ്വന്തം ലേഖകന്‍

2015janu06sarithaതലശ്ശേരി: സോളാര്‍ കേസില്‍ വിചാരണക്കായി തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലത്തെിയ സരിത എസ്. നായരോട് അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ കേസ്. ബുധനാഴ്ച രാവിലെ 11.30ഓടെ ആയിരുന്നു സംഭവം. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയിലത്തെിയ ചാലില്‍ സ്വദേശി അറഫാത്ത് (32) നേരത്തെ കമന്‍റടിച്ചതായി സരിത പറഞ്ഞു.

കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ഇറങ്ങുമ്പോള്‍ വീണ്ടും അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് സരിത മജിസ്ട്രേറ്റിന്‍െറ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം പൊലീസ് അറഫാത്തിനെ അറസ്റ്റ് ചെയ്തു. തലശ്ശേരി പൊലീസ് സ്റ്റേഷനിലത്തെി സരിത മൊഴി നല്‍കി. കേസുകളുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ പോകേണ്ടതിനാലാണ്, ഇനി ആവര്‍ത്തിക്കരുതെന്ന ഉദ്ദേശ്യത്തില്‍ പരാതി നല്‍കാന്‍ തയാറായതെന്ന് സരിത പിന്നീട് പറഞ്ഞു.

സോളാര്‍ കേസില്‍ ഹാജരായ സരിത, നവംബര്‍ 18വരെ കോടതിയില്‍ ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ഹരജി നല്‍കി. ഹരജി പരിഗണിച്ച കോടതി ആവശ്യമംഗീകരിച്ചു. തലശ്ശേരിയിലെ ഒമ്പത് ഡോക്ടര്‍മാരില്‍ നിന്ന് സോളാര്‍ പാനല്‍ വെച്ചുപിടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top