Flash News

ഈ വര്‍ഷത്തെ തൃശൂര്‍ ജില്ലാ കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

September 24, 2015 , അഡ്വ. ജയ്സണ്‍, ഇരിങ്ങാലക്കുട

Thrissur-Jilla-Sahurda-Vedi-UK-Logoലണ്ടന്‍: തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലാ നിവാസികളുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം 2015 ഒക്ടോബര്‍ നാലാം തീയ്യതി ഞായറാഴ്ച്ച ലണ്ടനിലെ ക്രൊയ് ഡണിലുള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

യു.കെയിലുള്ള തൃശൂര്‍ ജില്ലാ നിവാസികളുടെ രണ്ടാമത്തെ കുടുംബ സംഗമത്തില്‍ അംഗങ്ങള്‍ പരസ്പരം പരിചയം പുതുക്കലുകളും, കുടുംബാംഗങ്ങളുടെ കലാപരിപാടികളും, ബ്രിട്ടനിലെ ഒരു മലയാളി പ്രൊഫഷണല്‍ ഡാന്‍സ് ട്രൂപ്പിന്റെ ക്ലാസ്സിക് ഡാന്‍സുകളും അന്നേ ദിവസം അരങ്ങേറുന്നതാണ്.

ബ്രിട്ടനിലുള്ള എല്ലാ തൃശൂര്‍ ജില്ലാ നിവാസികളേയും ഒരിക്കല്‍കൂടി ഈ സംഗമ വേദിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത തൃശൂര്‍ ജില്ലാ നിവാസികള്‍ എത്രയും പെട്ടെന്ന് സംഘാടകരുടെ പക്കല്‍ ഈ മാസം സെപ്തംബര്‍ 30 ന് മുമ്പ് പേരു വിവരങ്ങള്‍ നല്‍കുവാന്‍ വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ഈ കുടുംബ സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനും താഴെ കാണുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക: 07825597760, 07727253424, 07983615390,
07930134340.

Date & Venue: Sunday 4 th October 2015, 10 A.M to 5 P.M., The Archbishop Lanfranc Academy, Mitcham Road, Croydon, CR 9 3 AS.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top